കൊച്ചി : നരബലിക്കേസിൽ അറസ്റ്റിലായ ഷാഫി അതിബുദ്ധിമാനായ ക്രിമിനലെന്ന് പോലീസ്. പിടിയിലാകുന്നതിന് രണ്ട് ദിവസം മുമ്പ് ഇയാൾ മൊബൈൽഫോണ്‍ നശിപ്പിച്ചു. ഭാര്യയുമായുണ്ടായ വഴക്കിനെ തുടർന്നാണ് മൊബൈൽ നശിപ്പിച്ചതെന്നായിരുന്നു വാദം. എന്നാൽ അന്വേഷണമുണ്ടായാൽ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു.
പത്മയെ ഇലന്തൂരിലേക്ക് കൊണ്ടുപോകുമ്പോൾ ഷാഫി ഫോൺ ഉപയോഗിക്കാതിരുന്നത് ഇത് സാധൂകരിക്കുന്നതാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. അതേസയം കേസിൽ കൂടുതൽ ഇരകളുണ്ടോയെന്ന് സംശയിക്കുന്നതായി പോലീസ്. കൂടുതൽ കുടുംബങ്ങൾക്കായി ഷാഫി സ്ത്രീകളെ എത്തിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി.