ശബരിമല വിഷയം വാര്‍ത്തയില്‍ നിന്ന് വഴിത്തിരിച്ച് വിടാനുള്ള അക്രമമാണ് പേരാമ്പ്രയില്‍ നടന്നതെന്ന് ഷാഫി പറമ്പില്‍ എംപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല വിഷയം വാര്‍ത്തയില്‍ നിന്ന് വഴിത്തിരിച്ച് വിടാനുള്ള അക്രമമാണ് പേരാമ്പ്രയില്‍ നടന്നതെന്ന് ഷാഫി പറമ്പില്‍ എംപി. ദേവസ്വം ബോര്‍ഡിനോട് രാജി ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ മടിക്കുന്നുവെന്നും ശബരിമല സ്വര്‍ണ വിഷയം മറച്ച് വെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെയെല്ലാം അടിസ്ഥാന കാരണം ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളെ വാര്‍ത്തകളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും മാറ്റി നിര്‍ത്തുക എന്നുള്ളതാണ്. പ്രീപ്ലാന്‍ഡ് ആയിട്ടുള്ള സംഘടിതമായ പോലീസ് ആക്രമണമാണ് ഞങ്ങക്കെതിരെ നടന്നത് എന്ന് ഉറച്ച് വിശ്വസിക്കാന്‍ നിരവധിയായിട്ടുള്ള കാരണങ്ങളുണ്ട്. ഗവണ്‍മെന്റിന് നില്‍ക്കക്കള്ളിയില്ലാതെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത കൊള്ളക്കാണ് ദേവസ്വം ബോര്‍ഡുകളുടെ അറിവോടെ ദേവസ്വം അംഗങ്ങളുടെയും പ്രസിഡണ്ടുമാരുടെയും അനുമതിയോടെ അവിടുത്തെ ഉദ്യോഗസ്ഥരും കുറേ തട്ടിപ്പുകാരും ചേര്‍ന്ന് നടത്തിയത് എന്നുള്ളതിന്റെ വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ഏറ്റവും ഒടുവില്‍ കോടതി പറഞ്ഞത് ഇപ്പോഴത്തെ ദേവസ്വത്തിനും അതിന്റെ മൊക്കെയാണ്. ഇനി ആ ദേവസ്വം ബോര്‍ഡിനെ മാറ്റി നിര്‍ത്താന്‍ ഈ ഗവണ്‍മെന്റ് മടിക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണം, ദേവസ്വം ബോര്‍ഡ് കൊണ്ട് ഇതിന്റെ പങ്കാളിത്തം അവസാനിക്കുന്നില്ല എന്നതാണ്. മുന്‍ മന്ത്രിമാര്‍, ഇപ്പോഴത്തെ മന്ത്രി ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് പലതും മറച്ചുവെക്കാന്‍ ഉള്ളതുകൊണ്ടാണ് കോടതി അത്ര ശക്തമായ ഒരു നിരീക്ഷണം നടത്തിയിട്ട് പോലും ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിടാന്‍, രാജി ആവശ്യപ്പെടാന്‍ പിരിച്ചുവിടാന്‍ തയാറാകാത്തത് – ഷാഫി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...