ഷാജഹാന്റെ കുടുംബത്തിനുള്ള സഹായ ഫണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് കൊല്ലപെട്ട സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്റെ കുടുംബത്തിനുള്ള സഹായ ഫണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. സിപിഎം സമാഹരിച്ച 35 ലക്ഷം രൂപയാണ് ഷാജഹാന്റെ കുടുംബാംഗങ്ങൾ ഏറ്റുവാങ്ങിയത്. പാലക്കാട് ചന്ദ്രനഗറിൽ സിപിഎം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വർഗീയ വിരുദ്ധ റാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഈ ചടങ്ങില്‍ വെച്ചാണ് ഷാജഹാന്റെ  കുടുംബത്തിനുള്ള സഹായ ഫണ്ട് അദ്ദേഹം കൈമാറിയത്.

സ്വാതന്ത്ര്യ ദിനാഘോഷത്തിനായി രാജ്യം ഒരുങ്ങുന്നതിനിടെയാണ് കേരളത്തെ ഒന്നാകെ നടുക്കിയ കൊലപാതക വാര്‍ത്ത പുറത്ത് വന്നത്. സ്വാതന്ത്ര്യ ദിനത്തിന്റെ തലേദിനം അലങ്കാര പണികൾക്കിടെയാണ് മലമ്പുഴയിൽ സിപിഎം പ്രവർത്തകനായ ഷാജഹാനെ വെട്ടിക്കൊന്നത്. ബൈക്കിലെത്തിയ രണ്ട് സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. വീട്ടിലേക്ക്‌ പോകുന്ന വഴി ഇരുളില്‍ പതിയിരുന്ന സംഘം മൃഗീയമായാണ്‌ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്‌.

ആക്രമണത്തില്‍ ഷാജഹാന്റെ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ഷാജഹാന്റെ  കൊലപാതകം വ്യക്തിവിരോധത്തെ തുടർന്നുള്ള കൊലപാതകമെന്ന് ആദ്യം വിശദീകരിച്ച പോലീസ്, പിന്നീട് രാഷ്ട്രീയ പ്രേരിതമായ കൊലപാതകമെന്നാണ് വ്യക്തമാക്കിയിരുന്നു. അറസ്റ്റിലായ പ്രതികള്‍ ബിജെപി അനുഭാവികള്‍ തന്നെയാണെന്നാണ് പോലീസ് അറിയിച്ചത്.

ഷാജഹാന്റെ കൊലപാതകം വ്യക്തി വിരോധത്തെ തുടര്‍ന്നെന്ന പോലീസ് വിശദീകരണത്തിനെതിരെ സിപിഎം കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. കൊലപാതകത്തിന് കാരണം വ്യക്തി വിരോധമാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായും അതിന് പിന്നിൽ ആരുടെയോ പ്രത്യേക അജണ്ടയുണ്ടെന്നുമായിരുന്നു സിപിഎം ആരോപണം. കൊലപാതകത്തിന് ആര്‍എസ്എസിന്റെ സഹായം പ്രതികൾക്ക് കിട്ടിയെന്നും കൃത്യമായ ആസൂത്രണത്തോടെയാണ് ഷാജഹാന്റെ കൊലപാതകം നടപ്പിലാക്കിയതെന്നും സിപിഎം വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263 / 0468 233 3033/ 295 3033 / mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലശ്ശേരിയിൽ നഴ്സായ യുവതിയെ ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

0
കണ്ണൂർ: തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി....

യുകെയിൽ ട്രെയിൻ പാളം തെറ്റി ; അപകടത്തിൽ 11 യാത്രക്കാർക്ക് പരിക്ക്

0
ലണ്ടൻ: യുകെയിൽ ട്രെയിൻ പാളം തെറ്റി 11 യാത്രക്കാർക്ക് പരിക്ക്. പരിക്കേറ്റവരിൽ...

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും രണ്ട് ഏജന്റുമാരും പിടിയിൽ

0
കൊച്ചി : കടവന്ത്രയിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും രണ്ട് ഏജന്റുമാരും വിജിലൻസിന്റെ...

മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ലോ കോളേജിൽ എസ്എഫ്ഐ ബാന‍ർ

0
കൊച്ചി : മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ​ഗവ. ലോ...