മണ്ണാര്‍ക്കാട് : അധികാരപരിധിക്ക് അപ്പുറം കടക്കാന്‍ ഗവര്‍ണര്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചേ ഗവര്‍ണര്‍ക്കും പ്രവര്‍ത്തിക്കാനാവൂ. മാധ്യമങ്ങളെ താന്‍ സിന്‍ഡിക്കറ്റ് എന്നുവിളിച്ചില്ലേ എന്നാണ് ചോദിക്കുന്നത്. അത്തരം പരിപ്പൊന്നും ഇവിടെ വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി മണ്ണാര്‍ക്കാട് പറഞ്ഞു.
സര്‍ക്കാര്‍ – ഗവര്‍ണര്‍ പോര് തുടരുന്നതിനിടെ ഗവര്‍ണര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഒരുവിഭാഗം മാധ്യമങ്ങള്‍ക്ക് വിലക്ക്. കൈരളി, ജയ്ഹിന്ദ്, റിപ്പോര്‍ട്ടര്‍, മീഡിയവണ്‍ എന്നീ ചാനലുകളെയാണ് വിലക്കിയത്. രാവിലെ മാധ്യമങ്ങളെന്ന വ്യാജേന പാര്‍ട്ടി കേഡര്‍മാരെത്തുന്നുവെന്ന പരാമര്‍ശം ഗവര്‍ണര്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ വൈകിട്ട് രാജ്ഭവനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നിന്നാണ് നാല് മാധ്യമങ്ങളുടെയും പ്രതിനിധികളെ ഒഴിവാക്കിയത്.
എന്നാല്‍ വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ‘കടക്ക് പുറത്ത്’ പരാമര്‍ശത്തെ കുറിച്ച് ഗവര്‍ണര്‍ സംസാരിച്ചിരുന്നു. താന്‍ കടക്ക് പുറത്തെന്ന് പറയാറില്ലെന്നും ആരാണ് പറയുന്നതെന്നും നിങ്ങള്‍ക്ക് അറിയാമെന്നുമായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. മാധ്യമങ്ങളോട് ബഹുമാനമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. നേരത്തെ മാധ്യമങ്ങളെ ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിങ്ങളില്‍ യഥാര്‍ഥ മാധ്യമപ്രവര്‍ത്തകര്‍ ആരാണെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. മാധ്യമപ്രവര്‍ത്തകരുടെ വേഷം കെട്ടിയ കേഡര്‍മാര്‍ക്ക് മറുപടിയില്ലെന്നും തന്നോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാജ്ഭവന്‍ വഴി അപേക്ഷ സമര്‍പ്പിക്കാമെന്നും അദ്ദേഹം അറിയിച്ചിരുന്നു. തുടര്‍ന്നാണ് വൈകിട്ട് രാജ്ഭവനില്‍ വാര്‍ത്താസമ്മേളനം വിളിച്ച് ചേര്‍ത്ത് വിശദീകരണം നല്‍കിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































