ഷാജി എടാട്ട് കെ.സി.സി.എൻ.എ. പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ക്നാനായ കത്തോലിക്കാ കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെ.സി. സി.എൻ.എ.) അടുത്ത രണ്ടുവർഷത്തേക്കുള്ള (2023-25) പ്രസിഡന്റായി ചിക്കാഗോയിൽ നിന്നുള്ള ഷാജി എടാട്ട് (ചിക്കാഗോ) തെരഞ്ഞെടുത്തു. ഷാജി എടാട്ട് നേതൃത്വം നൽകിയ പാനലിലെ എല്ലാ സ്ഥാനാർത്ഥികളും വിജയിച്ചു. ജിപ്സൺ പുറംപള്ളിൽ (സാൻ ജോസ്) -എക്സി ക്യൂട്ടീവ് വൈസ് പ്രസിഡന്റ്, അജീഷ് പോത്തൻ താരാത്ത് (ന്യൂയോർക്ക്) -ജനറൽ സെക്രട്ടറി, ജോബിൻ കക്കാട്ടിൽ (ഡിട്രോയിറ്റ്) – ജോയിന്റ് സെക്രട്ടറി, സാമോൻ പല്ലാട്ടു മഠം (ഡാളസ്) ട്രഷറർ, യൂത്ത് നോമിനി ഫിനു തൂമ്പനാൽ (ഓഹിയോ) – വൈസ് പ്രസി ഡന്റ്, വനിത നോമിനി നയോമി മരിയ മാന്തുരുത്തിൽ (ഹൂസ്റ്റൺ) -ജോ യിന്റ് ട്രഷറർ എന്നിവരാണ് വിജയിച്ചത്.

ചിക്കാഗോയിലെ വ്യവസായ രംഗത്തെ പ്രമുഖനായ ഷാജി എടാട്ട് സാമൂഹ്യ-സാമുദായിക രംഗങ്ങളിൽ സജീവമാണ്. ചിക്കാഗോ കെ.സി. എസ്. പ്രസിഡന്റ്, 1996 ൽ ചിക്കാഗോയിൽ നടന്ന രണ്ടാമത് കെ.സി. സി.എൻ.എ. കൺവൻഷന്റെ ഫൈനാൻസ് ചെയർമാൻ, മലയാളി എഞ്ചി നിയേഴ്സ് അസോസിയേഷൻ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവെച്ചിട്ടുണ്ട്.

വിവിധ മലയാളി സംഘടനകളിലെ സജീവസാന്നിദ്ധ്യം കൂടിയായ ഷാജി മികച്ച സംഘാടകൻ എന്ന നിലയിൽ മലയാളി സമൂഹത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള വ്യക്തിത്വത്തിനുടമയാണ്. നോർത്ത് അമേരിക്കയിലെ വിവിധ സംസ്ഥാ നങ്ങളിൽനിന്നും കാനഡയിൽ നിന്നും 600 ഓളം പേർ ഇലക്ഷൻ നടന്ന കാലിഫോർണിയായിലെ സാൻഹൊസെയിലെത്തിയിരുന്നു.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

———————————————————

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസില്‍ കരുതലോടെ നീങ്ങാൻ ഇഡി ; വീണ ഹാജരാക്കിയ രേഖകള്‍ വിശദമായി പരിശോധിക്കും

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണ...

തമിഴ്നാട്ടിൽ ഇന്ന് നയപ്രഖ്യാപനം

0
ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് നയപ്രഖ്യാപനം. ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ നയപ്രഖ്യാപന...

പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ ; ഷിഗെല്ലയിൽ തീവ്ര ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

0
തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ. ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും...

കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി ; കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം

0
കൊല്ലം: കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം....