ഷക്കീലയ്ക്ക് അനുമതിയില്ല ; ഒമർ ലുലുവിന്റെ ചിത്രമായ നല്ല സമയം ട്രെയ്‌ലർ ലോഞ്ച് മാറ്റിവെച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ നല്ല സമയം ട്രെയ്‌ലർ ലോഞ്ച് മാറ്റിവച്ചു. ഇന്ന് വൈകുന്നേരം കോഴിക്കോട് പ്രമുഖ മാളിൽ വച്ച് നടത്താൻ തീരുമാനിച്ചിരുന്ന പരിപാടിയിൽ അതിഥിയായി എത്താൻ തീരുമാനിച്ചത് നടി ഷക്കീലയാണ്. എന്നാൽ പരിപാടിയിൽ ഷക്കീല പങ്കെടുക്കുമെങ്കിൽ പ്രോഗ്രാം നടത്താൻ അനുവാദം നൽകില്ല എന്നാണ് മാൾ മാനേജ്‌മെന്റിന്റെ നിലപാടെന്ന് ഒമർ ലുലു ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. ഷക്കീല ഇല്ലാതെ സിനിമയുടെ ക്രൂ മാത്രം ആണേൽ പ്രോഗ്രാം നടത്താം എന്ന നിലപാടിലാണ് മാൾ മാനേജ്‌മെന്റ്. എന്നാൽ ഞങ്ങൾ അതിഥി ആയി വിളിച്ച ഷക്കീല ഇല്ലാതെ പ്രോഗ്രാം വെയ്‌ക്കേണ്ട എന്ന തീരുമാനത്തിലാണ് സംവിധായകൻ ഒമർ ലുലു. ഇതിനെ തുടർന്നാണ് ട്രൈലർ ലോഞ്ച് മാറ്റിവച്ചത്.

‘ഷക്കീലയും ഒരു സിനിമാ താരം മാത്രം ആണ്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗവും. പക്ഷെ ഇന്നത്തെ ഇത്ര പ്രോഗ്രസീവ് ആയ സമൂഹത്തിനും എന്തിന്റെ പേരിൽ ആണ് ഷക്കീലയോട് അയിത്തം. മലയാള സമൂഹത്തിനു തന്നെ അപമാനകരമായ പ്രവർത്തിയാണ് കോഴിക്കോട് ഉള്ള ഈ മാൾ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.’- എന്നും സിനിമയുടെ അണിയറ പ്രവർത്തകർ പ്രതികരിച്ചു. ഈ വിഷയത്തിൽ തന്റെ വിഷമം പങ്കുവച്ചുകൊണ്ട് ഷക്കീല സംവിധായകൻ ഒമർ ലുലുവിന്റെ കൂടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വന്ദേമാതരം ആലപിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ സംഘർഷം

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി വന്ദേമാതരം ആലപിച്ചതിൽ...

മണിപ്പൂരിലെ 2027 സെൻസസ് മാറ്റിവെച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: മണിപ്പൂരിലെ 2027 സെൻസസ് മാറ്റിവെച്ച് കേന്ദ്ര സർക്കാർ. കഴിഞ്ഞ തിങ്കളാഴ്ച...

സെപ്റ്റംബര്‍ അഞ്ചിന്റെ സിജെപി മാര്‍ച്ച് പിന്‍വലിച്ചു

0
ന്യൂഡല്‍ഹി: സെപ്റ്റംബര്‍ അഞ്ചിന് നടത്താനിരുന്ന മാര്‍ച്ച് പിന്‍വലിച്ച് കോക്രേച്ച് ജനതാ പാര്‍ട്ടി....

ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി. ആഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനത്തിൽ...