ഡല്‍ഹി: പശ്ചിമ ബംഗാളിലെ നിയമമന്ത്രി മൊളോയ് ഘട്ടക്കിനോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) മാര്‍ച്ച് 29ന് ഏജന്‍സിയുടെ ആസ്ഥാനത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചു. അന്വേഷണ ഏജന്‍സിക്ക് കീഴിലുള്ള കല്‍ക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ടതാണ് സമന്‍സ്. അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്‌റ്റന്റിനെയും കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായി ഇഡി വൃത്തങ്ങള്‍ അവകാശപ്പെട്ടു. മാര്‍ച്ച് 23ന് ഹാജരാകാനാണ് നിര്‍ദ്ദേശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെയും കല്‍ക്കരി കള്ളക്കടത്ത് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി മോളോയ് ഘട്ടക്കിന് സമന്‍സ് അയച്ചിരുന്നു. നേരത്തെ ഇഡി മോളോയ് ഘട്ടക്കിനെ ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. ബംഗാളിലെ കല്‍ക്കരി പ്രദേശം എന്നറിയപ്പെടുന്ന അസന്‍സോള്‍ സ്വദേശിയാണ് ബംഗാള്‍ നിയമമന്ത്രിയായ ഘട്ടക്ക്. അസന്‍സോള്‍ നോര്‍ത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എയാണ് മൊളോയ് ഘട്ടക്ക്.
ഇഡിയും സിബിഐയും നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ പേര് പുറത്തുവന്നത്. കല്‍ക്കരി കള്ളക്കടത്ത് കേസില്‍ ഇയാളുടെ പങ്ക് ഇരു ഏജന്‍സികളും പരിശോധിച്ചുവരികയാണ്. കൊല്‍ക്കത്തയിലെ വസതിയില്‍ വച്ച് സിബിഐ ഒരിക്കല്‍ അദ്ദേഹത്തെ ചോദ്യം ചെയ്‌തിരുന്നു. കേസുമായി ബന്ധപ്പെട്ട് അസന്‍സോളിലെ അദ്ദേഹത്തിന്റെ വസതിയില്‍ ഇഡി മുമ്പ് റെയ്‌ഡും നടത്തിയിരുന്നു, അതിനെ തുടര്‍ന്ന് മോളോയ് ഘട്ടക് ഒരു വാര്‍ത്താസമ്മേളനം നടത്തുകയും താന്‍ ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന് ഇരയായതാണെന്നും, കള്ളക്കടത്ത് കേസില്‍ തനിക്ക് ഒരു തരത്തിലും പങ്കില്ലെന്നും അവകാശപ്പെട്ടിരുന്നു.