കൈക്കൂലി കേസിലെ പ്രതിയെ രക്ഷിക്കാൻ കൈക്കൂലി ; വിജിലൻസ് സ്‌പെഷ്യൽ സെൽ ഡിവൈഎസ്പിയെ പ്രതിയാക്കി വിജിലൻസ് എഫ്‌ഐആർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൈക്കൂലി കേസിലെ പ്രതിയെ രക്ഷിക്കാൻ, കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസ് സ്‌പെഷ്യൽ സെൽ ഡിവൈഎസ്പിയെ പ്രതിയാക്കി വിജിലൻസ് എഫ്‌ഐആർ ഫയൽ ചെയ്തു. വിജിലൻസ് സ്‌പെഷ്യൽ സെൽ ഡിവൈഎസ്പി വേലായുധൻ നായരെ പ്രതിയാക്കിയാണ് വിജിലൻസ് സംഘം പ്രത്യേക കോടതിയിൽ എഫ്‌ഐആർ ഫയൽ ചെയ്തത്.വേലായുധൻ നായർ പത്തനംതിട്ട യൂണിറ്റിലായിരുന്നപ്പോൾ 25,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ തിരുവല്ല മുൻസിപ്പൽ സെക്രട്ടറി എസ്. നാരായണനെയും ഓഫീസ് അറ്റന്റർ ഹസീനാബീഗത്തെയും അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ നാരായണൻ തന്റെ ചെങ്ങന്നൂരിലെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇതേ ബാങ്കിലെ കഴക്കൂട്ടം ശാഖയിലേക്ക് 50,000 രൂപ മാറ്റിയിരുന്നു.

അന്വേഷണത്തിൽ ഈ അക്കൗണ്ട് വേലായുധൻ നായരുടെ മകൻ ശ്യാംലാലിന്റേതാണെന്ന് കണ്ടെത്തി. തുടർന്ന് വേലായുധൻ നായരും നാരായണനും നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളും കണ്ടെത്തി. പണം കൈപ്പറ്റി മൂന്ന് മാസത്തിനകം വിജിലൻസിന് പറ്റിയ പിശകാണ് നാരായണന്റെ പേരിൽ കേസ് എടുത്തതെന്ന് കാണിച്ച് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ വേലായുധൻനായർ റിപ്പോർട്ട് നൽകിയത്. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ കണക്കിൽ കവിഞ്ഞ സ്വത്ത് നാരായണൻനായർ സമ്പാദിച്ചതായി കണ്ടെത്തി. തുടർന്ന് നടത്തിയ റെയ്ഡിലാണ് പണം കൈമാറ്റം ചെയ്ത രേഖകൾ കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...