കല്‍ക്കരി കള്ളക്കടത്ത് കേസ് : ബംഗാള്‍ നിയമമന്ത്രിക്ക് ഇഡി സമന്‍സ് അയച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: പശ്ചിമ ബംഗാളിലെ നിയമമന്ത്രി മൊളോയ് ഘട്ടക്കിനോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) മാര്‍ച്ച്‌ 29ന് ഏജന്‍സിയുടെ ആസ്ഥാനത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചു. അന്വേഷണ ഏജന്‍സിക്ക് കീഴിലുള്ള കല്‍ക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ടതാണ് സമന്‍സ്. അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്‌റ്റന്റിനെയും കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായി ഇഡി വൃത്തങ്ങള്‍ അവകാശപ്പെട്ടു. മാര്‍ച്ച്‌ 23ന് ഹാജരാകാനാണ് നിര്‍ദ്ദേശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെയും കല്‍ക്കരി കള്ളക്കടത്ത് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി മോളോയ് ഘട്ടക്കിന് സമന്‍സ് അയച്ചിരുന്നു. നേരത്തെ ഇഡി മോളോയ് ഘട്ടക്കിനെ ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. ബംഗാളിലെ കല്‍ക്കരി പ്രദേശം എന്നറിയപ്പെടുന്ന അസന്‍സോള്‍ സ്വദേശിയാണ് ബംഗാള്‍ നിയമമന്ത്രിയായ ഘട്ടക്ക്. അസന്‍സോള്‍ നോര്‍ത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എയാണ് മൊളോയ് ഘട്ടക്ക്.

ഇഡിയും സിബിഐയും നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ പേര് പുറത്തുവന്നത്. കല്‍ക്കരി കള്ളക്കടത്ത് കേസില്‍ ഇയാളുടെ പങ്ക് ഇരു ഏജന്‍സികളും പരിശോധിച്ചുവരികയാണ്. കൊല്‍ക്കത്തയിലെ വസതിയില്‍ വച്ച്‌ സിബിഐ ഒരിക്കല്‍ അദ്ദേഹത്തെ ചോദ്യം ചെയ്‌തിരുന്നു. കേസുമായി ബന്ധപ്പെട്ട് അസന്‍സോളിലെ അദ്ദേഹത്തിന്റെ വസതിയില്‍ ഇഡി മുമ്പ് റെയ്‌ഡും നടത്തിയിരുന്നു, അതിനെ തുടര്‍ന്ന് മോളോയ് ഘട്ടക് ഒരു വാര്‍ത്താസമ്മേളനം നടത്തുകയും താന്‍ ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന് ഇരയായതാണെന്നും, കള്ളക്കടത്ത് കേസില്‍ തനിക്ക് ഒരു തരത്തിലും പങ്കില്ലെന്നും അവകാശപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...