സ്വപ്ന സുരേഷിന്‍റെ സ്പേസ് പാർക്കിലെ നിയനമങ്ങളിലും ഇഡി അന്വേഷണം ; പ്രൈസ് വാട്ടർഹൗസ് കുപ്പേഴ്സിന് നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ സ്പേസ് പാർക്കിലെ നിയനമങ്ങളിലും എന്‍ഫോഴ്സ്മെറ്റ് ഡയറക്‌ടറേറ്റ് (ഇഡി) അന്വേഷണം. സ്പേസ് പാർക്കിലെ സ്വപ്നയുടെ നിയമനത്തിൽ ഇഡി വിശദാംശങ്ങൾ‌ തേടി. സ്പേസ് പാർക്കിലെ മുന്‍ സ്പെഷ്യൽ ഓഫീസർ സന്തോഷ് കുറിപ്പിന്‍റെ മൊഴിയും രേഖപ്പടുത്തി. പ്രൈസ് വാട്ടർഹൗസ് കുപ്പേഴ്സ് പ്രതിനിധികൾക്കും ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ നേരിട്ട് ഇടപ്പെട്ടാണ് സ്പേസ് പാർക്കിൽ നിയമിച്ചതെന്നാണ് വെളിപ്പെടുത്തൽ. യുഎഇ കോൺസുലേറ്റിലെ ജോലി രാജിവെച്ചതിന് ശേഷമാണ് സ്വപ്ന കേരള സർക്കാരിന് കീഴിലെ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെ സ്പേസ് പാർക്ക് പ്രോജക്ടിലെ ഓപ്പറേഷൻസ് മാനേജർ (ജൂനിയർ കൺസൾട്ടന്‍റ്) എന്ന തസ്തികയിൽ ജോലിയിൽ പ്രവേശിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഐടി വകുപ്പിന് കീഴിലുള്ള കെഎസ്ഐടിഐഎല്ലിന്‍റെ സ്പെയ്സ് പാർക്ക് പദ്ധതി. ഇവിടെ ഓപ്പറേഷൻസ് മാനേജറായിട്ടായിരുന്നു സ്വപ്നയുടെ നിയമനം. പ്രൈസ് വാട്ടർഹൗസ് കൂപ്പോഴ്സാണ് സ്പേസ് പാർക്കിൽ നിയനമങ്ങൾക്കായി സർക്കാർ‌ ഏർപ്പെടുത്തിയ ഏജന്‍സി. ഇവരാണ് സ്വപ്നയെ നിയമിച്ചത്. 6 മാസവും 18 ദിവസവും ഈ തസ്തികയിൽ സ്വപ്ന ജോലി ചെയ്തു. ആകെ 19 ലക്ഷം രൂപ ശമ്പളമായി സ്വപ്ന കൈപറ്റിയിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, ധനകാര്യവാകുപ്പ് നടത്തിയ പരിശോധനയിലാണ് സ്വപ്നയുടെ നിയമനം നിയമവിരുദ്ധമാണെന്ന് കണ്ടെത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...