ശാസ്ത്രത്തെക്കുറിച്ച് പറയുന്നത് എങ്ങനെ വിശ്വാസത്തെ ഹനിക്കും? ; ഒരു മതത്തെയും വ്രണപ്പെടുത്തിയിട്ടില്ല : എഎന്‍ ഷംസീര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഗണപതി വിഷയത്തില്‍ പ്രതികരണവുമായി സ്പീക്കര്‍ എ എന്‍ ഷംസീര്‍. തന്റെ പരാമര്‍ശം ഒരു മതവിശ്വാസത്തെയും വേദനിപ്പിക്കാന്‍ അല്ല. ഭരണഘടന തന്നെ ശാസ്ത്രബോധം വളര്‍ത്തണം എന്നാണ് പറയുന്നതെന്നും ഷംസീര്‍ ചൂണ്ടിക്കാട്ടി. നിയമസഭാ സമ്മേളനം ചേരുന്നത് സംബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഷംസീര്‍ ഇക്കാര്യം പറഞ്ഞത്. ശാസ്ത്രബോധം വളര്‍ത്തണമെന്ന് പറയുന്നത് എങ്ങനെ മതവിശ്വാസത്തെ വൃണപ്പെടുത്തുന്നതാകുമെന്ന് എ എന്‍ ഷംസീര്‍ പറഞ്ഞു.

താന്‍ ആകാശത്തുനിന്ന് പൊട്ടി ഇറങ്ങിയതല്ല. വിദ്യാര്‍ത്ഥി സംഘടന കാലഘട്ടം മുതല്‍ മതേതരത്വത്തിന് വേണ്ടി വാദിക്കുന്നതാണ്. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടല്ലോ എന്നും സ്പീക്കര്‍ പറഞ്ഞു. തനിക്ക് പ്രസംഗിക്കാന്‍ അവകാശമുള്ളതുപോലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്ക് അഭിപ്രായം പറയാനുള്ള അവകാശവും ഉണ്ട്. താന്‍ ഭരണഘടനയിലെ ഒരു ഭാഗം മാത്രമാണ് എടുത്തു പറഞ്ഞത്. അത് മതവിശ്വാസത്തെ മുറിപ്പെടുത്താനല്ല. വിദ്വേഷ പ്രചാരണത്തില്‍ വിശ്വാസികള്‍ വീണുപോകരുതെന്ന് സ്പീക്കര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്. ഇന്ന് 22 കാരറ്റ് ഒരു...

പിഎം ശ്രീ പദ്ധതി: കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല ; വിട്ടുവീഴ്ചയില്ലെന്ന് എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ്

0
കോഴിക്കോട്: പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് എം.എസ്.എഫ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; നടന്നത് 25.78കോടിയുടെ നികുതി വെട്ടിപ്പ്

0
തിരുവനന്തപുരം: മെസിയെ എത്തിക്കാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന്...

‘ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്നുന്നു’ ; കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് റിയാസ്

0
കോഴിക്കോട് : കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് മുഹമ്മദ് റിയാസ്....