ഷാന്‍ വധക്കേസ് ; മൂന്ന് പ്രതികൾക്ക് ജാമ്യം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : എസ് ഡി പി ഐ സംസ്ഥാന നേതാവ് ഷാനിനെ
കാറിടിപ്പിച്ച്‌ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ മൂന്ന് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. എട്ടാം പ്രതി അഖില്‍, 12-ാം പ്രതി സുധീഷ്, 13-ാം പ്രതി ഉമേഷ് എന്നിവര്‍ക്കാണ് ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കരുത്, മറ്റ് കുറ്റക്യത്യങ്ങളില്‍ ഏര്‍പെടരുത്
തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം. കേസിലെ മുഖ്യ പ്രതികളെ ആംബുലന്‍സില്‍ രക്ഷപെടുത്താന്‍ സഹായിച്ചുവെന്നതാണ് അഖിലിനെതിരെയുള്ള കുറ്റം.

പ്രതികളെ ഒളിവില്‍ താമസിപ്പിക്കാന്‍ സഹായിച്ചുവെന്നതാണ് ഉമേഷും സുധീഷും ചെയ്ത കുറ്റം. ആലപ്പുഴ മണ്ണഞ്ചേരിയിലുള്ള സ്വന്തം വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുന്ന വഴിയാണ് ഷാന്‍ വെട്ടേറ്റ് മരിച്ചത്. എസ് ഡി പി ഐ നേതാവ് ഷാന്റെ കൊലപാതകം ആര്‍ എസ് എസ് നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്ത പ്രതികാര കൊല ആണെന്നാണ് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുത്.

‘ചേര്‍ത്തലയിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ നന്ദുവിന്റെ കൊലയ്ക്ക് പിന്നാലെ ആസൂത്രണം തുടങ്ങി. ആര്‍എസ്‌എസ് കാര്യാലയത്തില്‍വെച്ച്‌ രഹസ്യ യോഗങ്ങള്‍ ചേര്‍ന്നു. രണ്ട് സംഘമായി എത്തി ഷാനിനെ കൊലപ്പെടുത്തി. അതിനുശേഷം കൊലയാളി സംഘത്തെ തൃശ്ശൂരിലേക്ക് രക്ഷപെടാന്‍ സഹായിച്ചത് ആര്‍ എസ് എസ് നേതാക്കളാണ്’- എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന് വേണ്ടി...