Thursday, July 3, 2025 2:29 am

ഷാൻ വധക്കേസ് : ആര്‍എസ്​എസ്​ ജില്ല പ്രചാരക്​ അറസ്​റ്റില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : എസ്​.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്​. ഷാന്‍റെ കൊലപാതക കേസില്‍ ആര്‍.എസ്​.എസ്​ ആലുവ ജില്ല പ്രചാരക്​ അറസ്​റ്റില്‍. മലപ്പുറം പൊന്നാനി കാലടി പഞ്ചായത്ത്​ 13ാംവാര്‍ഡില്‍ കുറുങ്ങാടത്ത് കെ.വി. അനീഷിനെയാണ്​ (39) ആലപ്പുഴ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്​.പി കെ.വി. ബെന്നിയുടെ നേതൃത്വത്തില്‍​ അറസ്​റ്റ്​ ചെയ്​തത്​.

ഷാനെ കൊലപെടുത്താന്‍ ഗൂഢാലോചന നടത്തിയ ആര്‍.എസ്​.എസ്​ നേതാക്കള്‍ക്ക്​ ആലുവയിലെ ആര്‍.എസ്​.എസ്​ കാര്യാലയത്തില്‍ ഒളിത്താവളം ഒരുക്കിയതടക്കമുള്ള സഹായം നല്‍കിയതിനാണ്​ ഇയാള്‍ പിടിയിലായത്​. അന്വേഷണ സംഘം വിളിച്ചുവരുത്തിയശേഷം ചോദ്യം ചെയ്യലിനൊടുവിലാണ്​ അറസ്​റ്റ്​ രേഖപ്പെടുത്തിയത്​. ഇതോടെ, ഷാന്‍ വധക്കേസില്‍ അറസ്​റ്റിലായവരുടെ എണ്ണം 15 ആയി. ഗൂഢാലോചനയുമായി ബന്ധപ്പെട്ട്​ കൂടുതല്‍പേര്‍ പിടിയിലാകുമെന്ന സൂചനയും പോലീസ്​ നല്‍കുന്നുണ്ട്​.

ഷാന്‍, രഞ്​ജിത്ത്​ വധവുമായി ബന്ധപ്പെട്ട അന്വേഷണം ഉന്നതരിലേക്കും നീങ്ങുന്നുണ്ട്​. കണ്ണൂരില്‍നിന്നുള്ള ആര്‍.എസ്‌.എസ്‌ നേതാവ്‌ വത്സന്‍ തില്ലങ്കേരി ജില്ലയിലെത്തിയ അതേദിവസമാണ്​ ഷാ​ന്‍റെ കൊലപാതകം നടന്നുവെ​ന്നതടക്കമുള്ള കാര്യവും പൊപോലീസ്​ പരിശോധിക്കും. അറസ്​റ്റിലായ ആര്‍.എസ്​.എസ്​ ജില്ല പ്രചാരകില്‍നിന്ന്​ കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയുണ്ട്​.

കൊലപാതകത്തില്‍ നേരിട്ട്​ പ​ങ്കെടുത്തവരെ ക​ണ്ടെത്തുന്നതിനൊപ്പം രാഷ്​ട്രീയ കൊലപാതകത്തി​ന്‍റെ ഗൂഢാലോചനയിലും ആസൂത്രണത്തിലും പങ്കാളികളായവരെ നിയമത്തിന്​ മുന്നില്‍ കൊണ്ടുവരാനുള്ള നീക്കവും പോലീസ്​ ആരംഭിച്ചിട്ടുണ്ട്​. കൃത്യത്തില്‍ പങ്കെടുത്തവരും ഇവര്‍ക്ക്​ സഹായം നല്‍കിയവരെയും പിടികൂടാന്‍ പഴുതടച്ച അന്വേഷണമാണ്​ നടത്തുന്നത്​. ഡിസംബര്‍ 18ന്​ രാത്രി 7.30ന്​​ മണ്ണഞ്ചേരി-പൊന്നാട് റോഡില്‍ കുപ്പേഴം ജങ്​ഷനിലാണ്​ വീട്ടിലേക്ക്​ സ്കൂട്ടറില്‍ പോവുകയായിരുന്ന എസ്​.ഡി.പി.ഐ നേതാവ്​ അഡ്വ. കെ.എസ്​. ഷാനെ (38) പിന്നില്‍നിന്നെത്തിയ കാര്‍ ഇടിച്ചുവീഴ്​ത്തിയശേഷം അഞ്ചംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്​.

കഴിഞ്ഞ ഫെബ്രുവരിയില്‍ വയലാറില്‍ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകന്‍ നന്ദുകൃഷ്ണയെ കൊലപ്പെടുത്തിയതിന്‍റെ പ്രതികാരമായാണ്‌ ഷാനെ വധിച്ചതെന്ന്‌ പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇതിനായി മാസങ്ങളുടെ ഗൂഢാലോചനയും നടന്നു. ഷാന്‍ വധക്കേസില്‍ ആദ്യം അറസ്​റ്റിലായ രാജേന്ദ്രപ്രസാദും രതീഷും ആര്‍.എസ്‌.എസ്‌ കാര്യാലയത്തില്‍ ജില്ല പ്രചാരകി​ന്‍റെ മുറിയില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന വിവരവും പോലീസിന്​ ലഭിച്ചിട്ടുണ്ട്​.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ...

0
കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ്...

പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു

0
പത്തനംതിട്ട : പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍,...

ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഡോക്ടര്‍മാരെ നിയമിക്കുന്നു

0
ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍...

മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു

0
ഹരിപ്പാട്: മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു....