കിറ്റക്‌സിനെ തകര്‍ക്കാന്‍ നിരപരാധികളെ ജയിലിലടച്ചത് ക്രൂരത ; സാബു എം ജേക്കബ്ബ്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കിറ്റക്സിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ ക്രിസ്മസ് രാത്രിയില്‍ പൊലീസിനെ ക്രൂരമായി അക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ എല്ലാവരും പ്രതികളല്ലെന്ന് കിറ്റക്സ് എം.ഡി സാബു എം. ജേക്കബ്. പോലീസ് അറസ്റ്റ് ചെയ്തവരില്‍ 23 പേര്‍ മാത്രമാണ് പ്രതികള്‍. മറ്റുള്ളവര്‍ നിരപരാധികളാണെന്നും ഇവരെ ജയിലിലടച്ച പോലീസിന്‍റെ നടപടി കൊടുംക്രൂരതയാണെന്നും സാബു എം. ജേക്കബ് ആരോപിച്ചു.

തന്നെയും കിറ്റക്‌സിനെയും ഇല്ലാതാക്കാന്‍ പട്ടിണിപ്പാവങ്ങളെ തുറങ്കിലടക്കരുത്. നിരപരാധികളായ ഇതരസംസ്ഥാന തൊഴിലാളികളെ പിടിച്ച്‌ ജയിലിലിട്ടത് പോലീസിന്‍റെ കൊടും ക്രൂരതയാണ്. ഇവരെ തുറന്ന് വിടാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും സാബു എം ജേക്കബ് പറഞ്ഞു. വളരെ യാദൃശ്ചികമായ ആക്രമണമാണ് നടന്നത്. 164 പേര്‍ പ്രതികളാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ വെറും 23 പേര്‍ മാത്രമാണ് പ്രതികള്‍. മറ്റുള്ളവര്‍ നിരപരാധികളാണ്. 984 പേരാണ് അവിടെ താമസിക്കുന്നത്. 485 പേര്‍ ഇതരസംസ്ഥാന തൊഴിലാളികളാണ്. മൂന്ന് ക്വാര്‍ട്ടേഴ്‌സുകളിലെ തൊഴിലാളികളെ പോലീസ് കൊണ്ടുപോയി. ഹിന്ദിക്കാരെ മാത്രം പോലീസ് തെരഞ്ഞുപിടിച്ചു. 10, 11, 12 ക്വാര്‍ട്ടേഴ്‌സിലുള്ളവര്‍ മാത്രമാണ് കുറ്റക്കാരെന്ന് പോലീസ് എങ്ങനെ മനസ്സിലാക്കി. ഇവരാണ് പ്രതികളെന്ന് പോലീസ് എങ്ങനെ മനസ്സിലാക്കി.

നിയമം കയ്യിലെടുക്കാന്‍ കിറ്റക്‌സ് മാനേജ്‌മെന്‍റ് ആരെയും അനുവദിക്കാറില്ല. ഇവിടെ സൂപ്പര്‍വൈസര്‍ക്ക് പോലും തൊഴിലാളികളെ കണ്ടാല്‍ മനസ്സിലാകില്ല. പിന്നെങ്ങനെയാണ് പോലീസുകാര്‍ക്ക് പ്രതികളെ മനസ്സിലായത്. ഒരു ദൃശ്യവും പോലീസിന്‍റെ കയ്യില്‍ തെളിവായില്ല. നിയമവിരുദ്ധമായി നീങ്ങുന്നവരെ സംരക്ഷിക്കാറില്ല. ഞങ്ങളുടെ അന്വേഷണത്തില്‍ 164 പേരില്‍ വെറും 23 പേര്‍ മാത്രമാണ് യഥാര്‍ഥ പ്രതികള്‍. 13 പേരെ തിരിച്ചറിഞ്ഞത് ഞങ്ങളുടെ കാമറയില്‍ നിന്നാണ്. എന്തിന്‍റെ അടിസ്ഥാനത്തിലാണ് നിരപരാധികളെ പ്രതികളാക്കിയതെന്ന് പോലീസ് പറയണം -സാബു ആവശ്യപ്പെട്ടു. കുടുംബത്തെ വിട്ട് ജോലിക്ക് വന്നവരാണ് പലരും. സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങളിലേക്ക് ഇത് കൊണ്ടുപോകരുത്. കമ്പനി അടക്കാന്‍ ഞാന്‍ തയാറാണ്. അതാണ് നിങ്ങളുടെ ആവശ്യമെങ്കില്‍ തുറന്ന് പറയണമെന്നും സാബു എം. ജേക്കബ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...