ഉയര്‍ന്ന ജാതിയിലുള്ള സ്ത്രീ തയ്യാറാക്കിയ ഉച്ച ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച്‌ സ്കൂള്‍ കുട്ടികള്‍

For full experience, Download our mobile application:
Get it on Google Play

ഉത്തരാഖണ്ഡ്‌ : ഉയര്‍ന്ന ജാതിയിലുള്ള സ്ത്രീ തയ്യാറാക്കിയ ഉച്ച ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച്‌ ഉത്തരാഖണ്ഡിലെ സ്കൂള്‍ കുട്ടികള്‍. നേരത്തെ സ്കൂളിലെ പാചകക്കാരിയായിരുന്ന സ്ത്രീ ദളിത് വിഭാഗക്കാരിയായിരുന്നു. ഇതില്‍ ഒരുവിഭാഗം രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ ഉയര്‍ന്ന ജാതിയിലുള്ള വിദ്യാര്‍ത്ഥികള്‍ ഉച്ചഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇവരെ സ്കൂളില്‍ നിന്ന് പിരിച്ച്‌ വിട്ട് ഉയര്‍ന്ന ജാതിയില്‍ നിന്നുള്ള സ്ത്രീയെ പാചകക്കാരിയായി നിയമിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ദളിത് വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചത്.

20 ലേറെ വിദ്യാര്‍ത്ഥികളാണ് ചമ്പാവതിയിലെ സര്‍ക്കാര്‍ സ്കൂളില്‍ ഉച്ചഭക്ഷണം കഴിക്കാതെ പ്രതിഷേധിച്ചത്. നേരത്തെ എസ് സി വിഭാഗത്തിലുള്ള ജീവനക്കാരിയെയാണ് സ്കൂളില്‍ നിന്ന് പിരിച്ച്‌ വിട്ടത്. 230 ഓളം കുട്ടികളാണ് ഉത്തരാഖണ്ഡിലെ ചമ്പാവത്ത് ജില്ലിയിലെ സുഖിധാംഗ് ഗ്രാമത്തിലെ ഈ സ്കൂളില്‍ പഠിക്കുന്നത്. ഇതില്‍ ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് ദളിത് വിഭാഗത്തിലെ പാചകക്കാരിക്ക് എതിരെ പ്രതിഷേധിച്ചത്. ഇതേ തുടര്‍ന്ന് ജില്ലാ ഭരണകൂടം ഈ പ്രശ്നം പരിഹരിച്ചതായി വിശദമാക്കിയിരുന്നു. ഇരുവിഭാഗത്തിലെ ആളുകളുമായി വിഷയം രമ്യമായി പരിഹരിച്ചതായും ജില്ലാ ഭരണകൂടം ഡിസംബര്‍ 26ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...