ബെംഗളൂരു ഫ്ലാറ്റ് തട്ടിപ്പ് ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് ഷാനിമോൾ ഉസ്മാൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ബെംഗളൂരു ഫ്ലാറ്റ് തട്ടിപ്പ് ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് കോൺഗ്രസ് നേതാവും മുൻ എം എൽ എയുമായ ഷാനിമോൾ ഉസ്മാൻ. ഫ്ലാറ്റ് തട്ടിപ്പ് ആരോപണം അടിസ്ഥാന രഹിതമാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയെന്നും അവർ വ്യക്തമാക്കി. ബെംഗളൂരു പോലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്. ആരോപണം ഉന്നയിച്ച ബെംഗളൂരു സ്വദേശി ജോസഫ് ചാക്കോയ്ക്ക് എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഡി ജി പിക്കടക്കം പരാതി നൽകിയതെന്ന് അവർ വിവരിച്ചു.

തെരഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയ നീക്കമാണ് തനിക്കെതിരെ ഉണ്ടായത്. ഫ്ലാറ്റ് തട്ടിപ്പ് ആരോപണം ഉന്നയിച്ചുള്ള വാർത്താസമ്മേളനം പോലും ആസൂത്രിതമാണ്. നിയമപരമായി ഇത് നേരിടുമെന്നും ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി. തകർക്കാൻ ശ്രമിച്ചാൽ അത് നടക്കില്ല. വ്യജ ആരോപണം ഉന്നയിച്ചവരെ നിയമത്തിന് മുൻപിൽ കൊണ്ട് വരുമെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ആലപ്പുഴയിലെ വീട്ടിലേക്ക് ഡി വൈ എഫ് ഐ പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചതിന് പിന്നാലെയാണ് ഷാനിമോൾ പ്രതികരണവുമായി രംഗത്തെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...