ലൈഫ് മിഷനില്‍ നിന്ന് സ്വയം ഒഴിഞ്ഞതാണ് ; ഹാബിറ്റാറ്റ് കണ്‍സള്‍ട്ടന്‍സി മാത്രമായിരുന്നു : ശങ്കര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലൈഫ് മിഷനില്‍ നിന്ന് ഹാബിറ്റാറ്റിനെ ഒഴിവാക്കിയതല്ലെന്ന് ഹാബിറ്റാറ്റ് ചെയര്‍മാന്‍ ജി ശങ്കര്‍. വടക്കാഞ്ചേരി പദ്ധതിയില്‍ നിന്ന് സ്വയം ഒഴിഞ്ഞതാണെന്നും പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി മാത്രമായിരുന്നു ഹാബിറ്റാറ്റെന്നും ശങ്കര്‍ പറഞ്ഞു.
ഹാബിറ്റാറ്റ് നല്‍കിയ രൂപരേഖയില്‍ ആശുപത്രി ഉണ്ടായിരുന്നില്ല. പദ്ധതി 15 കോടി രൂപയ്ക്കുള്ളില്‍ നിയന്ത്രിക്കണമെന്ന് സര്‍ക്കാര്‍ അന്ന് ആവശ്യപ്പെട്ടിരുന്നു. മേഖലയിലെ തന്റെ അറിവ് വെച്ച് യൂണിടാക് എന്ന കമ്പനിയെകുറിച്ച് മുമ്പ് കേട്ടിട്ടില്ല. പൂര്‍ണ്ണമായും ഹാബിറ്റാറ്റ് നല്‍കിയ രൂപരേഖയിലാണോ ഫ്‌ളാറ്റ്‌ നിര്‍മ്മാണം എന്നറിയില്ലെന്നും ശങ്കര്‍ പറഞ്ഞു.

“സാങ്കേതികമായ ചില കാരണങ്ങളാലാണ് ഒഴിവാകാന്‍ തീരുമാനിക്കുന്നത്. സഹകരണം ഉഭയസമ്മതത്തോടെയാണ് നിര്‍ത്തിയത്. ഒഴിവാകാനായി ഞങ്ങള്‍ അപേക്ഷ കൊടുത്തു. ഏപ്രിലില്‍ വന്ന കത്തിനകത്ത് വിദേശ ഏജന്‍സിയാണ് സ്‌പോണ്‍സര്‍ഷിപ്പ് എന്നറിഞ്ഞു. സംസ്ഥാന സര്‍ക്കാരുമായുള്ള ധാരണയില്‍ ഒരു സംഘടന സഹായിക്കാമെന്നേറ്റിട്ടുണ്ടെന്നും പറഞ്ഞു. പക്ഷെ പിന്നീടുള്ള ചര്‍ച്ചയില്‍ 15 കോടി രൂപയ്ക്കുള്ളില്‍ പദ്ധതി അടങ്കൽ കുറച്ച് റീഡിസൈന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. അങ്ങനെ റീഡിസൈൻ ചെയ്തു സോഫ്റ്റ് കോപ്പിയും നൽകി. പിന്നീടാണ് പിന്‍മാറുന്നത്”, ശങ്കർ കൂട്ടിച്ചേർത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...