സ്വത്ത് തര്‍ക്കം : 36കാരിയെ പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്തി സഹോദരി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് 36കാരിയെ സഹോദരി പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്തി. പാരമ്പര്യ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് 36കാരിയായ വരലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. തെലങ്കാനയിലെ മേദക് ജില്ലയില്‍ വാദിയാരം ഗ്രാമത്തിലാണ് സംഭവം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ച്‌ പോ​യതോടെ രണ്ടു കുട്ടികളുമായി വാദിയാരം ഗ്രാമത്തിലായിരുന്നു വരലക്ഷ്മിയുടെ താമസം. ഇവരുടെ ഇളയ സഹോദരിയായ രാജേശ്വരിയുമായി മാതാപിതാക്കളുടെ പേരിലുളള കാമറെഡ്ഡി ജില്ലയിലെ അഞ്ചേക്കര്‍ സ്ഥലവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു.

തിങ്കളാഴ്ച രാത്രി രാജേശ്വരി വരലക്ഷ്മിയുടെ വീട്ടിലെത്തി. സ്വത്ത് ഭാഗംവെക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കവുമുണ്ടായി. ഇതോടെ രാജേശ്വരി കൈയില്‍ കരുതിയിരുന്ന ഒരു കുപ്പി പെട്രോള്‍ ഒഴിച്ച്‌ വരലക്ഷ്മിയെ തീകൊളുത്തുകയായിരുന്നുവെന്ന് ​പോലീസ് പറഞ്ഞു. തീ ആളി പടര്‍ന്നതോടെ വരലക്ഷ്മി രാജേശ്വരിയെ കടന്നുപിടിച്ചു. ഇതോടെ രാജേശ്വരിക്കും പൊള്ളലേറ്റു. തുടര്‍ന്ന് പ്രദേശവാസികളെത്തി തീ അണച്ച്‌ ഇരുവരെയും ആശുപത്രിയി​ലേക്ക് മാറ്റുകയായിരുന്നു. മാരകമായി പരിക്കേറ്റിരുന്ന വരലക്ഷ്മി ചൊവ്വാഴ്ച മരിച്ചു. 80 ശതമാനം പൊള്ള​ലേറ്റ രാജേശ്വരി ചികിത്സയില്‍ തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...