വ്യാപാര ദിവസം തന്നെ സെറ്റില്‍മെന്റിന് തുടക്കം ; സെന്‍സെക്സ് 74,000ലേക്ക്

For full experience, Download our mobile application:
Get it on Google Play

ഈ സാമ്പത്തിക വര്‍ഷത്തെ അവസാന വ്യാപാര ദിനമായ വ്യാഴാഴ്ച തുടക്കത്തില്‍ തന്നെ ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം. ബാങ്കിങ്, ഫിനാന്‍ഷ്യല്‍ ഓഹരികളുടെ ചുവടുപിടിച്ച് ബോംബെ ഓഹരി സൂചികയായ സെന്‍സെക്സും ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ 800 പോയിന്റ് മുന്നേറിയ സെന്‍സെക്സ് 74000 എന്ന സൈക്കോളജിക്കല്‍ ലെവലിലേക്ക് അടുക്കുകയാണ്. നിഫ്റ്റി 22300 പോയിന്റിന് മുകളിലാണ് വ്യാപാരം തുടരുന്നത്. ഓഹരി വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്ന ദിവസം തന്നെ സെറ്റില്‍മെന്റ് നടത്തുന്ന T+0 രീതി ഇന്ന് മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത് അടക്കമുള്ള ഘടകങ്ങളാണ് വിപണിയെ സ്വാധീനിച്ചത്.

വ്യാപാരം നടന്ന ദിവസം തന്നെ ഓഹരി വാങ്ങിയയാളുടെ അക്കൗണ്ടിലേക്ക് ഓഹരികള്‍ കൈമാറും. ഓഹരികള്‍ വിറ്റയാളുടെ അക്കൗണ്ടിലേക്കും അന്നുതന്നെ വില്‍പ്പന വഴിയുള്ള ഫണ്ടും എത്തുന്ന തരത്തിലാണ് ക്രമീകരണം. നേരത്തെ സെറ്റില്‍മെന്റ് അടുത്ത ദിവസമായിരുന്നു. ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, വിപ്രോ അടക്കമുള്ള ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. നിഫ്റ്റി പിഎസ് യു ബാങ്ക് 1.1 ശതമാനം മുന്നേറ്റമാണ് കാഴ്ചവെച്ചത്. എഫ്എംസിജി, ഐടി, മീഡിയ, മെറ്റല്‍, ഫാര്‍മ ഓഹരികളും നേട്ടം ഉണ്ടാക്കി. അതേസമയം മാരുതി സുസുക്കി, എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...