പണത്തിനായി പീഡനം – വിഷക്കായ കഴിച്ച് ശാരി ജീവനൊടുക്കി ; ഭര്‍ത്താവും കുടുംബവും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവല്ല മേപ്രാലില്‍ ശാരിമോൾ(30) ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവും കുടുംബവും അറസ്റ്റിലായി. യുവതിയുടെ സഹോദരന്‍റെ ഭാര്യയും കേസില്‍ പ്രതിയാണ്. സ്ത്രീധനത്തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ യുവതിയുടെ വീട്ടിലെത്തി സംഘര്‍ഷമുണ്ടാക്കിയതിന് പിന്നാലെയാണ് യുവതി ഒതളങ്ങ കഴിച്ചത്. തിരുവല്ല മേപ്രാല്‍ സ്വദേശിനി സി.എസ് ശാരിമോള്‍ വിഷക്കായ കഴിച്ച് ജീവനൊടുക്കിയ കേസിലാണ് അറസ്റ്റ്.

2021 മാര്‍ച്ച് 30ന് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ ശാരിമോളുടെ വീട്ടിലെത്തി സംഘര്‍ഷമുണ്ടാക്കിയതിന് പിന്നാലെയാണ് വിഷക്കായ കഴിച്ചത്. അടുത്ത ദിവസം ശാരി മരിച്ചു. ശാരിമോളുടെ പേരിലുള്ള ഫിക്സഡ് ഡെപ്പോസിറ്റ് ആവശ്യപ്പെട്ട് ഭര്‍ത്താവും കുടുംബവും മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി.‌ ഭര്‍ത്താവ് കൃഷ്ണദാസ്, സഹോദരന്‍ ജിഷ്ണുദാസ്, മാതാപിതാക്കളായ മായാദാസ്, ഗുരുദാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ നാലുപേരെയും ജാമ്യത്തില്‍ വിട്ടു.

സ്ത്രീധന പീഡനത്തിനും ആത്മഹത്യാപ്രേരണയ്ക്കുമാണ് കേസ്. ശാരിമോളുടെ സഹോദരന്‍റെ ഭാര്യ സ്മിതയും കേസിലെ പ്രതിയാണ്. ആത്മഹത്യാ പ്രേരണയ്ക്കാണ് കേസ്. സ്മിതയെ കണ്ടെത്താനായില്ല എന്നാണ് പോലീസ് പറയുന്നത്. 2019 നവംബര്‍ 21ന് ആയിരുന്നു കൈനകരി സ്വദേശിയുമായുള്ള വിവാഹം. ബഹ്റൈനില്‍ നഴ്സായിരുന്ന ശാരിമോള്‍ അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു സംഘര്‍ഷവും ആത്മഹത്യയുമുണ്ടായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...