ഷാർജ : ഇക്കഴിഞ്ഞ റമദാനിൽ യാചന തടയുന്നതിനായി ഷാർജ പോലീസ് നടത്തിയ പരിശോധനയിൽ 144 പേർ പിടിയിലായി. സ്ത്രീകളും പുരുഷൻമാരും ഇതിൽ ഉൾപ്പെടും. ഇവരിൽ നിന്നായി 76,000 ദിർഹമും പിടിച്ചെടുത്തിട്ടുണ്ട്. ‘യാചന കുറ്റകൃത്യമാണ്, ദാനം ഉത്തരവാദിത്തമാണ്’ എന്ന പേരിൽ നടത്തിയ ബോധവത്കരണ കാമ്പയിനിന്റെ ഭാഗമായാണ് എമിറേറ്റിലുടനീളും പോലീസ് പരിശോധന നടത്തിയിരുന്നത്. റമദാനിൽ വിശ്വാസികളുടെ അനുകമ്പ ചൂഷണം ചെയ്താണ് ഭിക്ഷാടകർ പണപ്പിരിവ് നടത്തിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഭിക്ഷാടനമെന്ന സാമൂഹിക വിപത്തിനെ തടയുന്നതിൽ പോലീസ് സംഘം നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി സ്പെഷൽ ടാസ്ക് ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഉമർ അൽ ഗസൽ പറഞ്ഞു. യാചന ശ്രദ്ധയിൽപ്പെട്ടാൽ 901 അല്ലെങ്കിൽ 80040 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1