കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയില്‍ വേണമെന്ന എന്‍ ഐ എയുടെ ആവശ്യം കലൂര്‍ എന്‍ഐഎ കോടതി അംഗീകരിച്ചു. അടുത്തമാസം രണ്ടു മുതല്‍ 8 വരെ ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയില്‍ വിടും. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച ശേഷം കസ്റ്റഡിയില്‍ വാങ്ങാമെന്നാണ് എന്‍ ഐ എ കോടതിയെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
ഷാറൂഖ് സെയ്ഫി ആലപ്പുഴ – കണ്ണൂര്‍ ട്രെയിനില്‍ യാത്രക്കാര്‍ക്ക് നേരെ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതിന് പിന്നാലെ മൂന്ന് പേരുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തിയിരുന്നു. മട്ടന്നൂര്‍ സ്വദേശികളായ നൗഫീഖ്, റഹ്മത്ത്, രണ്ട് വയസുകാരി സഹ്ല എന്നിവരുടെ മൃതദേഹങ്ങള്‍ ആണ് കണ്ടെടുത്തത്.





























