സി പി എം – ബി ജെ പി ഡീൽ ആരോപണം ഉയർത്തി ശശി തരൂർ എം പി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : സി പി എം – ബി ജെ പി ഡീൽ ആരോപണം ഉയർത്തി എ ഐ സി സി അംഗം ശശി തരൂർ എം പിയും രംഗത്ത്. കായംകുളത്തെ യു ഡി എഫ് സ്ഥാനാർത്ഥി എം ലിജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ശശി തരൂർ സി പി എമ്മിനെതിരെ ഡീൽ ആരോപണം ഉയർത്തിയത്. ബി ജെ പിയും എൽ ഡി എഫും തമ്മിലാണ് കേരളത്തിൽ ഡീലുകൾ ഉള്ളത്. കേരളത്തിൽ മത്സരം നടക്കുന്നത് എൽ ഡി എഫും യു ഡി എഫും തമ്മിലെന്നും തരൂർ അഭിപ്രായപ്പെട്ടു. കോൺഗ്രസിന്റെ ഏക ഡീൽ ജനങ്ങളോടാണെന്നും അദ്ദേഹം വ്യക്തമാക്കി.

കായംകുളത്തെ ജനങ്ങൾ കണ്ണീർ രാഷ്ട്രീയം തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് മണ്ഡലം ചെയ‍ർമാനായിരുന്ന ഇർഷാദ്, എൽ ഡി എഫ് സ്ഥാനാർഥി യു പ്രതിഭക്കെതിരെ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങളുമായി ബന്ധപ്പെട്ട വിവാദം നേരിട്ട് പരാമർശിക്കാതെയായിരുന്നു തരൂ‍ർ ഇപ്രകാരം പറഞ്ഞത്. ബിജെപിയെ ജയിപ്പിച്ചത് കൊണ്ട് യാതൊരു കാര്യവുമില്ലെന്നും യു ഡി എഫ് സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാണെന്നും തരൂർ അഭിപ്രായപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് : ദൃക്‌സാക്ഷി കൂറുമാറി

0
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ദൃക്‌സാക്ഷി...

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...