​മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾ ഇപ്പോൾ അനാവശ്യമാണെന്ന് ശശി തരൂർ എം.പി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും എന്നാൽ മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾ ഇപ്പോൾ അനാവശ്യമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വളരെ അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം സീറ്റുകളുടെ എണ്ണം ഇപ്പോൾ പ്രവചിക്കുന്നില്ലെന്നും വ്യക്തമാക്കി. ജയിച്ച എം.എൽ.എമാരുടെ അഭിപ്രായം തേടിയ ശേഷം ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും അതിൽ മറ്റാർക്കും അഭിപ്രായം പറയാൻ കഴിയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള നേതാക്കളുടെ പരസ്യ പ്രതികരണങ്ങളെ തരൂർ ശക്തമായ ഭാഷയിൽ വിമർശിച്ചു.

“കെട്ടിടം കെട്ടിയ ശേഷമല്ലേ ഫർണിച്ചർ വാങ്ങേണ്ടത് ? ഇപ്പോൾ വീട് പണി നടന്നുകൊണ്ടിരിക്കുകയാണ്. വീട് പൂർത്തിയാകുന്നതിന് മുൻപ് ഫർണിച്ചറിനെക്കുറിച്ച് സംസാരിക്കുന്നത് അർത്ഥമില്ലാത്ത കാര്യമാണെന്നും മെയ് 4-ഓടെ ചിത്രം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ് ജയിച്ചാൽ മുഖ്യമന്ത്രി ഉണ്ടാകുമെന്നത് ഉറപ്പാണെന്നും എന്നാൽ അത് ആരാണെന്നോ ഏത് നഗരത്തിൽ നിന്നുള്ളയാളാണെന്നോ ഇപ്പോൾ പറയാൻ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള നേതാക്കളുടെ അനാവശ്യ പ്രസ്താവനകൾ വോട്ടർമാർക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നും അത്തരം അർത്ഥമില്ലാത്ത സംസാരങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമേരിക്ക ഇടപെടൽ നിർത്തണം ; ഹോർമുസ് കടലിടുക്ക് അടച്ചെന്ന് പ്രഖ്യാപിച്ച് ഇറാൻ

0
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് അടച്ചെന്ന് പ്രഖ്യാപിച്ച് ഇറാൻ രം​ഗത്ത്. മേഖലയിലെ യുഎസ് ഇടപെടൽ...

വിഖ്യാത ഗായിക എസ്. ജാനകിക്ക് ഇന്ന് അന്ത്യാഞ്ജലി ; മൈസൂരിലെ വീട്ടിൽ അന്ത്യവിശ്രമം

0
തിരുവനന്തപുരം: അന്തരിച്ച തെന്നിന്ത്യൻ വാനമ്പാടി എസ്. ജാനകിക്ക് വിട നൽകാനൊരുങ്ങി സംഗീതലോകം....

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ച സംഭവം ; എഡിജിപി അജിത് കുമാറിനെതിരായ...

0
തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ എംആർ...

ദേവാൻഷ് ശൗര്യയുടെ മരണം ; ഡോക്ടർമാരെ ചോദ്യം ചെയ്യും ; മാനേജ്മെന്‍റും അന്വേഷണ പരിധിയിൽ...

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ പോലീസ് അന്വേഷണം തുടരുന്നു....