ന്യൂഡൽഹി: എച്ച്-1ബി വിസ ഫീസ് കുത്തവെ വർധിപ്പിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നിലപാട് തള്ളി ശശി തരൂർ. യു.എസ് നടപടി ഭാവിയിൽ ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് തരൂർ പറഞ്ഞു. ‘എച്ച്-1ബി വിസയുമായി ബന്ധപ്പെട്ട യു.എസ് നടപടിയിൽ ദോഷൈക ദൃക്കാവേണ്ടതില്ല. ഇത് തിരിച്ചടിയാണ്, അപ്രതീക്ഷിതമാണ്. കുറഞ്ഞ കാലത്തേക്ക് വ്യക്തികൾക്കും കമ്പനികൾക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കിയേക്കും. എന്നാൽ, ദീർഘകാലത്തേക്ക് ഇത് ഇന്ത്യയെ ശക്തിപ്പെടുത്തും. എപ്പോഴും ഇരയാക്കപ്പെടുന്നുവെന്ന തോന്നൽ പാടില്ല,’- ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തരൂർ പറഞ്ഞു. ട്രംപിന്റെ പെരുമാറ്റം പ്രവചനാതീതമാണെന്ന് തരൂർ ചൂണ്ടിക്കാട്ടി. ‘അദ്ദേഹം പ്രവചനാതീതമായി ഈ വർഷം ആദ്യം നമ്മളെ പ്രതിരോധത്തിലാക്കി ഒരുപക്ഷേ, വരുന്ന മാസങ്ങളിൽ ഇതിന് വിപരീതമായി ഇന്ത്യക്ക് കൂടുതൽ ഗുണം ചെയ്യുന്ന തീരുമാനങ്ങളിലേക്ക് നീങ്ങിയേക്കാം,’-തരൂർ പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























