കേരളത്തില്‍ ലവ് ജിഹാദില്ല ; ബി.ജെ.പിക്ക് എത്ര കേസുകള്‍ കണ്ടെത്താനായെന്ന് ശശി തരൂര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തില്‍ ലവ് ജിഹാദില്ലെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ഡോ. ശശി തരൂര്‍. ബി.ജെ.പിക്ക് എത്ര ലവ് ജിഹാദ് കേസുകള്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നും ശശി തരൂര്‍ ചോദിച്ചു.

വര്‍ഗീയ വിഷം ചീറ്റുന്ന പ്രചരണമാണിത്. ഈ വിഷയത്തില്‍ മലയാളികള്‍ വീണു പോകരുത്. വര്‍ഗീയമായി നാടിനെ വിഭജിക്കുന്ന പ്രചരണ തന്ത്രമാണിതെന്നും കോണ്‍ഗ്രസ് അതിനെ ഏറ്റുപിടിക്കുന്നില്ലെന്നും തരൂര്‍ വ്യക്തമാക്കി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ  വര്‍ഗീയ വിഷ പ്രചാരണത്തെ തള്ളിക്കളയണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

ശബരിമല വിഷയം മുഖ്യ തെരഞ്ഞെടുപ്പ് വിഷയമല്ല. എന്നാല്‍ അത് പ്രധാനപ്പെട്ട വിഷയം കൂടിയാണ്. വ്യക്തികളുടെ സ്വകാര്യ അവകാശമാണ് മതവിശ്വാസം. ആചാര സംരക്ഷണം നെഹ്റുവിന്റെ  ധാരയുമായി യോജിച്ചു പോകുന്നതാണെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

ല​വ്​ ജി​ഹാ​ദു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യം ദൂ​രീ​ക​രി​ക്ക​പ്പെ​ട​ണ​മെ​ന്ന ആ​വ​ശ്യം കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​ചെയര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണിയാണ് സ്വ​കാ​ര്യ ചാ​ന​ലി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ​രി​പാ​ടി​ക്കി​െ​ട ആദ്യം ഉ​ന്ന​യി​ച്ചത്. ല​വ്​ ജി​ഹാ​ദ് വി​ഷ​യം വീ​ണ്ടും ച​ര്‍ച്ച​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​ശോ​ധി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെന്നും ജോസ് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് സമയത്ത് വിഷയം വിവാദമായതോടെ ജോസ് കെ. മാണിയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തുവന്നു. ജോസിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും എല്‍.ഡി.എഫ് നിലപാടല്ലെന്നും ഇരുവരും പ്രതികരിക്കുകയും ചെയ്തു

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...