മാട്ടുപ്പെട്ടി കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ കാളയുടെ ആക്രമണത്തില്‍ ജീവനക്കാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍: മാട്ടുപ്പെട്ടി കന്നുകാലി ഗവേഷണ കേന്ദ്രമായ ഇന്റോസീസ് പ്രൊജക്ടില്‍ കാളയുടെ ആക്രമണത്തില്‍ ജീവനക്കാരന്‍ മരിച്ചു. എറണാകുളം കല്ലൂര്‍ക്കാട് കാഞ്ഞിരമുകളില്‍ വീട്ടില്‍ അയ്യപ്പന്റെ മകന്‍ ശിവരാജന്‍ (48)ണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഷെഡില്‍ നിന്നും കാളകളെ ബീജം ശേഖരിക്കുന്നതിനായി മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നത് പതിവാണ്. ഓസ്‌ട്രേലിയന്‍ ബ്രീഡില്‍പ്പെട്ട എച്ച്‌ എഫ് കാളയെ കൊണ്ടുവരാന്‍ പോയത് ശിവരാജനായിരുന്നു. ഇതിനിടയിലാണ് കാള ആക്രമിച്ചത്.

ഷെഡ്ഡിലേക്ക് പോയ ശിവരാജനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതെവന്നതോടെ സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചിറങ്ങി. ഇതിനിടയിലാണ് ശിവരാജനെ ഷെഡില്‍ ബോധരഹിതനായി കണ്ടെത്തിയത്. മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെഞ്ചിലേറ്റ ഇടിയാണ് മരണകാരണം. ശിവരാജെ ആക്രമിച്ച കാളയ്ക്ക് ഏകദേശം 800 കിലോ തൂക്കമുണ്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...