ബിബിസി ഡോക്യുമെന്ററി അതിശയമായി തോന്നേണ്ട കാര്യമില്ലെന്ന് ശശി തരൂര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററി അതിശയമായി തോന്നേണ്ട കാര്യമില്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ജനാധിപത്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ബിബിസിക്ക് ഡോക്യുമെന്ററി അവതരിപ്പിക്കാന്‍ അവകാശമുണ്ട്. അതുപോലെ ജനങ്ങള്‍ക്ക് അത് കാണാനും കാണാതിരിക്കാനും അവകാശമുണ്ട്. സെന്‍സര്‍ഷിപ്പിനെ പിന്തുണക്കില്ലെന്നും തരൂര്‍ പറഞ്ഞു.

അനില്‍ ആന്റണിയുടെ പരാമര്‍ശത്തോട് യോജിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയം ഇത്ര വലുതാക്കേണ്ടിയിരുന്നില്ല. സുപ്രീം കോടതി തീരുമാനം വന്ന ശേഷം വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല. രാജ്യത്ത് ചര്‍ച്ച ചെയ്യാന്‍ മറ്റു കാര്യങ്ങളുണ്ട്. നമ്മുടെ പ്രധാനമന്ത്രിയെ കുറിച്ചോ രാജ്യത്തെ കുറിച്ചോ വിദേശരാജ്യങ്ങള്‍ വന്ന് പലതും പറയുമ്പോള്‍ വേറെ രീതിയില്‍ കാണുന്നുണ്ട്. സെന്‍സര്‍ഷിപ്പിനെ പിന്തുണക്കില്ല. ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്ന വിഷയമാണ് എന്ന വാദത്തിനോട് യോജിപ്പില്ലെന്നും തരൂര്‍ പറഞ്ഞു. ഒരു വിദേശ ഡോക്യുമെന്ററി വന്നാല്‍ അത് നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കില്ല.

സര്‍ക്കാര്‍ ഈ ഡോക്യുമെന്റി അവഗണിച്ചിരുന്നുവെങ്കില്‍ ഇപ്പോഴുണ്ടായതിന്റെ അഞ്ച് ശതമാനം വിവാദം പോലും ഉണ്ടാകുമായിരുന്നില്ലെന്നും തരൂര്‍ പറഞ്ഞു. ജനാധിപത്യരാജ്യത്തില്‍ എല്ലാവര്‍ക്കും ഓരോ വിഷയങ്ങളില്‍ അഭിപ്രായമുണ്ടാകാം. ഇന്ന തരത്തില്‍ അഭിപ്രായം പറയുന്ന സിനിമ കാണിക്കാന്‍ പാടില്ല എന്നൊക്കെ പറയുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. ജനങ്ങള്‍ കണ്ടോട്ടെ അവര്‍ക്ക് സ്വന്തം അഭിപ്രായം ഉണ്ടാകാം. ജനങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ കാണാനോ വായിക്കാനോ പറയാനോ അനുവദിക്കാത്തത് ജനാധിപത്യവിരുദ്ധമാണെന്നും തരൂര്‍ പ്രതികരിച്ചു.

അനില്‍ ആന്റണി തന്നോട് ചര്‍ച്ച ചെയ്തിട്ടല്ല അഭിപ്രായം പറഞ്ഞത് എന്നും അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും തരൂര്‍ പറഞ്ഞു. ബിബിസി ഡോക്യുമെന്ററിയില്‍ വലിയ അതിശയം തോന്നേണ്ട കാര്യമില്ല. ഒരു ആഭ്യന്തര റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ബിബിസി ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. ബിബിസിക്ക് ഡോക്യുമെന്ററി എടുക്കാന്‍ അവകാശമുണ്ട്. നമുക്ക് അത് കാണാനോ കാണാതിരിക്കാനോ അവകാശമുണ്ടെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ബാങ്ക് മാനേജറെ തട്ടിക്കൊണ്ട്‌ പോയി; പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ്

0
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ സ്വകാര്യ ബാങ്ക് മാനേജറെ തട്ടിക്കൊണ്ടുപോയ പ്രതികളെ ഉടന്‍...

ലിസ്റ്റിൻ സ്റ്റീഫന് ആശ്വാസമില്ല ; സിനിമാ നിര്‍മ്മാണ തര്‍ക്ക കേസ് കോടതിയിൽ തന്നെ തുടരും,...

0
കൊച്ചി: നിവിന്‍ പോളിയുമായുളള സിനിമാ നിര്‍മ്മാണ തര്‍ക്കത്തില്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്...

പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത് ലീഗിന് അമർഷമെന്ന് റിപ്പോർട്ട്

0
കോഴിക്കോട്: കേന്ദ്രസർക്കാരിൻ്റെ പദ്ധതിയായ പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത്...

ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

0
തിരുവനന്തപുരം: ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച്...