Friday, January 3, 2025 11:36 am

ശശികല ഉറച്ചുതന്നെ ; പനീർസെൽവം പിന്തുണയ്ക്കുമെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : അണ്ണാ ഡിഎംകെ തലപ്പത്ത് തിരിച്ചെത്താൻ വി.കെ.ശശികല നടത്തുന്ന അണിയറ നീക്കങ്ങൾക്കു പാർട്ടി കോ-ഓർഡിനേറ്റർ ഒ.പനീർസെൽവത്തിന്റെ മൗനം പിന്തുണയെന്നു സൂചന. പാർട്ടിയുടെ കടിഞ്ഞാൺ ഏറ്റെടുക്കുമെന്ന രീതിയിൽ ശശികലയുടേതായി പുറത്തുവന്ന ഫോൺ സംഭാഷത്തോടു ഡപ്യൂട്ടി കോ-ഓർഡിനേറ്റർ കെ.പി.മുനുസാമി മാത്രമാണു പ്രതികരിച്ചത്.

പാർട്ടിയിൽ തിരിച്ചെത്താമെന്നതു ശശികലയുടെ ദിവാസ്വപ്നം മാത്രമാണെന്ന് നിലവിൽ എടപ്പാടിയോട് അടുപ്പം പുലർത്തുന്ന നേതാവായ അദ്ദേഹം പറഞ്ഞു. ശശികലയ്ക്കും ദിനകരനുമെതിരെ നേരത്തേ രൂക്ഷ വിമർശനമുന്നയിച്ചിരുന്ന നേതാക്കളാരും പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയം. അതേസമയം പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയതിനെതിരെ ശശികല നൽകിയ ഹർജി 18നു ചെന്നൈ കോടതി പരിഗണിക്കും.

പാർട്ടിയെ രക്ഷിക്കാൻ നേതൃത്വം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിനു കത്തുകളാണു ശശികലയ്ക്കു ലഭിച്ചതെന്ന് അവരുമായി അടുപ്പമുള്ളവർ പറയുന്നു. കത്തെഴുതിയവരിൽ നിന്നു തെരഞ്ഞെടുത്ത നൂറോളം പേരെയാണു ശശികല ഫോണിൽ വിളിച്ചത്. മടങ്ങിവരുന്നു എന്ന വ്യക്തമായ സന്ദേശം പാർട്ടി നേതാക്കൾക്കും അണികൾക്കും നൽകുകയെന്ന ലക്ഷ്യത്തോടെയാണു സംഭാഷണങ്ങൾ പുറത്തുവിട്ടതെന്നാണു വിലയിരുത്തൽ.

10 വർഷത്തിനു ശേഷമുണ്ടായ തോൽവിയിൽ നിന്നു കരകയറാൻ അണ്ണാ ഡിഎംകെയ്ക്കായിട്ടില്ല. നേതൃത്വത്തി‍ൽ എടപ്പാടി പനീർസെൽവം ഭിന്നത തുടർന്നാൽ ഫലപ്രദമായ പ്രതിപക്ഷ പ്രവർത്തനം സാധ്യമാകില്ലെന്ന ആശങ്ക നേതാക്കൾക്കുണ്ട്.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിർത്തിയിട്ട കാറുമായി മുങ്ങിയ യുവാവ് പിടിയിൽ

0
കോഴിക്കോട് : കുറ്റ്യാടിയിൽ നിർത്തിയിട്ട കാറുമായി മുങ്ങിയ യുവാവ് പിടിയിൽ. കുറ്റ്യടി...

വയോധികയുടെ കാലിന് മുകളിലൂടെ ബസ് കയറിയിറങ്ങി​ ​ഗുരുതര പരിക്ക്

0
തൃശ്ശൂർ : വടക്കാഞ്ചേരിയിൽ വയോധികയുടെ കാലിന് മുകളിലൂടെ ബസ് കയറിയിറങ്ങി​ ​ഗുരുതര...

ഉപ്പായി മാപ്ല ഇനി ഇല്ല ; കാര്‍ട്ടൂണിസ്റ്റ് ജോര്‍ജ് കുമ്പനാട് അന്തരിച്ചു

0
പത്തനംതിട്ട : പ്രസിദ്ധമായ കാര്‍ട്ടുണ്‍ കഥാപാത്രം ഉപ്പായി മാപ്ലയുടെ സൃഷ്ടാവ്...

മണ്ഡലകാലം നന്നായി പൂർത്തിയാക്കാൻ കഴിഞ്ഞത് എല്ലാവരുടെയും പിന്തുണ ലഭിച്ചതുകൊണ്ട് ; തിരുവിതാംകൂർ ദേവസ്വം...

0
ശബരിമല : മണ്ഡലകാലം നന്നായി പൂർത്തിയാക്കാൻ കഴിഞ്ഞത് എല്ലാവരുടെയും പിന്തുണ...