മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ ശാസ്താക്ഷേത്രം – കെഎസ്ആർടിസി റോഡ് ഉയർത്തുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ ശാസ്താക്ഷേത്രം – കെഎസ്ആർടിസി റോഡ് ഉയർത്തുന്നു. റോഡ് ഉയർത്തി ഓട നിർമിച്ച് കോൺക്രീറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. രണ്ട് ഘട്ടമായി റോഡ് കോൺക്രീറ്റ് ചെയ്യാനാണ് നഗരസഭ പദ്ധതി തയാറാക്കിയത്. ഇതിൽ ആദ്യഘട്ടമായി 6 ലക്ഷം രൂപ അനുവദിച്ചു. 5 ലോഡ് പാറ മക്കിട്ട് റോഡ് ഉയർത്തി മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനായിരുന്നു ഉദ്ദേശം. കുഴികൾ നികത്തിയെങ്കിലും മഴ പെയ്യുമ്പോൾ വെള്ളം ഒഴുകി പോകാതെ കെട്ടിക്കിടക്കുന്നു. ഇതേ തുടർന്നു നഗരസഭാധ്യക്ഷൻ ടി.സക്കീർ ഹുസൈൻ,

വാർ‍ഡ് കൗൺസിലർ എസ്.ഷെമീർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. നഗരസഭാ എൻജിനീയർ പരിശോധിച്ച് റോഡ് ഒരടി ഉയർത്തി, ഓട ഉണ്ടാക്കി മലിനജലം ഒഴുക്കി കളയാൻ സംവിധാനം വേണമെന്നു നിർദേശിച്ചു. ഇതിനുള്ള പണികൾ അടിയന്തിരമായി നടത്താൻ നഗരസഭ അധ്യക്ഷൻ നിർദേശം നൽകി. രണ്ടാംഘട്ടമായി 15 ലക്ഷം രൂപ ചെലവിൽ കെഎസ്ആർടിസി വരെയുള്ള ഭാഗം കൂടി കോൺക്രീറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...