മുണ്ടുകോട്ടക്കൽ : ശാസ്ത്ര വേദി പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഉദ്ഘാടനം കെപിസിസി അംഗം അഡ്വ. കെ ശിവദാസൻ നായർ നിർവഹിച്ചു. കാലാവസ്ഥ വ്യതിയാനം ആഗോളതാപനത്തിന് കാരണമാകുന്നു. ക്രമം തെറ്റിയ കാലാവസ്ഥ മനുഷ്യജീവിതത്തെ കാര്യമായി ബാധിക്കുന്നു. ലോകപരിസ്ഥിതി ദിനത്തിന്റെ അന്തസത്ത ഉൾക്കൊണ്ട് മരങ്ങൾ സംരക്ഷിക്കുവാൻ നാം കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ശാസ്ത്രവേദി ജില്ലാ പ്രസിഡന്റ് സജി കെ സൈമൺ അധ്യക്ഷത വഹിച്ചു. ശാസ്ത്രവേദി സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ് പഴക്കുളം മുഖ്യ പ്രഭാഷണം നടത്തി. മാത്യു കപ്പുച്ചിൻ, തോമസ് ജോർജ് എംഎസ്‌സി എൽപി സ്കൂൾ വല്യന്തി പ്രഥമധ്യാപകൻ, പൊന്നമ്മ എസ്എൻഎസ് വിഎംയുപി സ്കൂൾ ലോക്കൽ മാനേജർ ജില്ലഭാരഹികളായ ഷിബു വള്ളിക്കോട്, റെനീസ് മുഹമ്മദ്, ബിജു മലയിൽ, ബാബു വർഗീസ്, വിജെ അലക്സാണ്ടർ, തങ്കച്ചൻ തോമസ്, മാത്തുക്കുട്ടി ചാമക്കാലയിൽ, രജനി സുരേഷ് എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി 123 കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തു. എസ്എസ്എൽസി, +2 ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033