ശാസ്ത്രപഥം ദ്വിദ്വിന ക്യാമ്പ് ‘നവീനം 7.0’ ന് റാന്നി ബി.ആർ.സി ഹാളിൽ തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കെ ഡിസ്ക്കിന്റെയും സമഗ്ര ശിക്ഷാ കേരളയുടേയും സംയുക്ത ആഭിമുഖ്യത്തിൽ യംങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം ശാസ്ത്രപഥം ദ്വിദ്വിന ക്യാമ്പ് ‘നവീനം 7.0’ ന് റാന്നി ബി.ആർ.സി ഹാളിൽ തുടക്കമായി. പുതുതലമുറയിലെ കുട്ടികൾക്കായി അവരുടെ നൂതന ആശയ സമർപ്പണത്തിന് അവസരം ഒരുക്കുന്ന ഒരു പദ്ധതിയാണ് വൈ ഐ.പി – ശാസ്ത്ര പഥം. വൈ.ഐ.പി ശാസ്ത്ര പഥത്തിൽ ഐഡിയ സമർപ്പിച്ച് സംസ്ഥാന തലത്തിൽ പ്രാഥമികഘട്ട വിജയികൾ ആയിട്ടുള്ള ഐഡിയേറ്റേഴ്സിന് അവരുടെ ആശയ പൂർത്തീകരണത്തിനായാണ് ബിആർ സി റാന്നിയിൽ വെച്ച് ദ്വിദിന പരിശീലനം നൽകുന്നത്. കോഴഞ്ചേരി, റാന്നി ഉപജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്യാമ്പിൻ്റെ ഭാഗമായി പഴയകാല ഉപകരണങ്ങളും അവയുടെ മെച്ചപ്പെടുത്തിയ പുതിയ പതിപ്പുകളും പ്രദർശിപ്പിച്ചത് കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായി. പഴവങ്ങാടി പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ സൗമ്യ ജി.നായർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശാസ്ത്ര രംഗം ജില്ലാ കോ-ഓർഡിനേറ്ററും ശാസ്ത്ര പാഠപുസ്തക രചനാ സമിതിയംഗവുമായ എഫ്. അജിനി അധ്യക്ഷത വഹിച്ചു. ബി.പി.സി ഷാജി എ.സലാം, കോഴഞ്ചേരി ബിആർസി ക്ലസ്റ്റർ കോ-ഓർഡിനേറ്റർ എസ്.രാജി, സി.ആർ.സി.സി. മാരായ അനിത എൻ.എസ്, അനുഷ ശശി എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്ന ഇട്ടിയപ്പാറ-ബംഗ്ലാംകടവ് റോഡിൽ കുഴി രൂപപ്പെട്ടു : പ്രതിഷേധം ശക്തം

0
റാന്നി : നിർമ്മാണം പുരോഗമിക്കുന്ന ഇട്ടിയപ്പാറ-ബംഗ്ലാംകടവ് റോഡിൽ കുഴി രൂപപ്പെട്ടത്...

ഡോ.ഡി സജിത് ബാബു സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറാകും

0
തിരുവനന്തപുരം: ഡോ.ഡി സജിത് ബാബു സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറാകും. കേരളം...

കേരളത്തിലെവിടെയും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെക്കാം

0
തിരുവനന്തപുരം: കേരളത്തിലെവിടെയും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെക്കാം. ചട്ടത്തിൽ ഭേദഗതി വരുത്തി ഉത്തരവിറക്കി...

മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ അധിക്ഷേപമാണെന്നും വിഷയത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും...

0
മലപ്പുറം: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ...