Wednesday, June 25, 2025 7:02 am

ശതാബ്ദി, എക്സ്‌ പ്രസ്സ് സര്‍വീസുകള്‍ പുന:രാരംഭിക്കാന്‍ ഒരുങ്ങി റെയില്‍വേ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: മൂന്നാംഘട്ടം അവസാനിക്കുന്ന മെയ് 17-ന് ശേഷം ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരുമെന്ന സൂചനകള്‍ക്കിടയില്‍ ശതാബ്ദി, മെയില്‍, എക്സ്‌ പ്രസ്സ് ട്രെയിന്‍ സര്‍വീസുകള്‍ പുന:രാരംഭിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. തെരഞ്ഞെടുത്ത റൂട്ടുകളില്‍ മാത്രമായിരിക്കും ട്രെയിന്‍ സര്‍വീസ്.

മെയ് 22 മുതല്‍ ഉള്ള യാത്രകള്‍ക്ക് വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ അനുവദിച്ച് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. തേര്‍ഡ് എസിയില്‍ 100 വരെയും സെക്കന്‍ഡ് എസിയില്‍ 50 വരെയും സ്ലീപ്പര്‍ ക്ലാസില്‍ 200 വരെയും ചെയര്‍കാര്‍ ടിക്കറ്റില്‍ 100 വരെയും ഫസ്റ്റ് എസിയില്‍ 20 വരെയും വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകളാകും നല്‍കുക.

വെയിറ്റിംഗ് ലിസ്റ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുമതിയുണ്ടെങ്കിലും പരിമിതമായ റിസര്‍വേഷന്‍ മാത്രമായിരിക്കും ഈ വിഭാഗത്തില്‍ ഉണ്ടായിരിക്കുക. കണ്‍ഫോം ടിക്കറ്റ് ഇല്ലാതെ ആരെയും ട്രെയിനില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. ടിക്കറ്റ് കണ്‍ഫോം ആയില്ലെങ്കില്‍ മുഴുവന്‍ തുകയും യാത്രക്കാരന് മടക്കി നല്‍കും. കൊവിഡ് 19 ലക്ഷണങ്ങളെ തുടര്‍ന്ന് യാത്ര റദ്ദു ചെയ്യുന്നവര്‍ക്കും ടിക്കറ്റ് തുക മുഴുവന്‍ മടക്കി നല്‍കും.

സാമൂഹിക അകലം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആര്‍എസി ടിക്കറ്റ്‌ അനുവദിക്കില്ല. മെയ് പതിനഞ്ച് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഈ മാറ്റങ്ങള്‍. എന്നാല്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് റെയില്‍വേയില്‍ നിന്ന് ഉത്തരവുകളൊന്നും വന്നിട്ടില്ല. തിങ്കളാഴ്ച സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പൊതുജനങ്ങള്‍ക്കായി കൂടുതല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനെ കുറിച്ച് സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇവയുടെ സ്റ്റോപ്പുകള്‍ കുറയ്ക്കുമെന്നും സൂചനയുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയത്ത് ഏഴാംക്ലാസ് വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

0
കോട്ടയം: വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ഇടക്കുന്നം...

നിലമ്പൂർ വിധിക്ക് പിന്നാലെ സംസ്ഥാന നേതൃയോഗങ്ങളിലേക്ക് സിപിഎം

0
തിരുവനന്തപുരം : നിലമ്പൂർ വിധിക്ക് പിന്നാലെ സംസ്ഥാന നേതൃയോഗങ്ങളിലേക്ക് കടന്ന് സിപിഎം....

ജാനകി വേർസസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ നിർമാതാക്കളുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

0
കൊച്ചി: വിവാദങ്ങൾക്കിടെ ജാനകി വേർസസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ നിർമാതാക്കളുടെ...

പ്രണയം നിരസിച്ച സുഹൃത്തിനെ കുടുക്കാന്‍ ബോംബ് ഭീക്ഷണി അയച്ച യുവ സോഫ്റ്റ്വെയര്‍ എഞ്ചിനിയര്‍ പിടിയില്‍

0
മുംബൈ : പ്രണയം നിരസിച്ച സുഹൃത്തിനെ കുടുക്കാന്‍ അദ്ദേഹത്തിന‍്റെ പേരില്‍ വ്യാജ...