കോട്ടയം: നഗരത്തില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ഷീ ടോയ്ലറ്റുകള് ഉപയോഗശൂന്യമായി. നിലവില്‍ നഗരത്തില്‍ എത്തുന്നവര്‍ പ്രാഥമികാവശ്യങ്ങള്‍ക്കായി സ്വകാര്യ ഹോട്ടലുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. കോട്ടയം നഗരസഭയുടെ വികസന ഫണ്ടില്‍നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് ടോയ്ലറ്റുകള് നിര്‍മ്മിച്ചത്. തിരുനക്കര മൈതാനം, നാഗമ്പടം ബസ്സ്റ്റാന്‍ഡ്, പഴയ പോലീസ് സ്റ്റേഷന് മൈതാനം എന്നിവിടങ്ങളിലാണ് ഷീടോയ്ലറ്റുകള്‍ സ്ഥാപിച്ചത്. ഇവിടെയെത്തുന്ന സ്ത്രീ യാത്രക്കാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കണമെങ്കില്‍ നാഗമ്പടം സ്വകാര്യ ബസ്സ്റ്റാന്‍ഡ്, സ്വകാര്യ ഹോട്ടലുകള്‍ എന്നിവിടമാണ് ആശ്രയം. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ടോയ്ലറ്റുകളാണ് ഇവിടെ നഗരസഭ നിര്‍മിച്ചത്. വാട്ടര്‍ കണക്ഷനും വൈദ്യുതിയും ലഭിച്ചെങ്കിലും വീണ്ടും വഴിമുടക്കിയായി വെള്ളം ടാങ്കിലേക്കു കയറുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
നഗരത്തില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ഷീ ടോയ്ലറ്റുകള് ഉപയോഗശൂന്യമായി
RECENT NEWS
Advertisment