കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് ക്രൂരമായ അക്രമണത്തനിരയായി കൊല്ലപ്പെട്ട ഷീബയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. പോലീസ് നടത്തിയ വിശദമായ പരിശോധനക്കൊടുവിലാണ് മൊബൈല്‍ കണ്ടെത്തിയത്. കേസില്‍ നിര്‍ണായക വഴിത്തിരിവായി മൊബൈല്‍ മാറുമെന്നാണ് സൂചന. അടുത്ത പരിചയക്കാരെയും ബന്ധുക്കളെയും ചുറ്റിപ്പറ്റിയാണ് പോലീസ് അന്വേഷണം നീങ്ങുന്നത്. കൊല്ലപ്പെട്ട ഷീബക്കും ചികിത്സയില്‍ തുടരുന്ന സാലിക്കും പലരുമായും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്.
താഴത്തങ്ങാടി കൊലപാതകം ; വീട്ടമ്മയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു
RECENT NEWS
Advertisment