നാലുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കഴക്കൂട്ടം : കഠിനംകുളം മുണ്ടന്‍ചിറയില്‍ നാലുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളായ പുത്തന്‍പാലം സ്വദേശി പ്രദീപ് (36) തോന്നയ്ക്കല്‍ സ്വദേശികളായ അല്‍സാജ് (28), വിഷ്ണു (26), തൗഫീഖ് (20) എന്നിവരെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടന്‍ചിറയില്‍ 24 കാരിയായ ശിവരഞ്ജിനിക്കും കഠിനംകുളം മുണ്ടന്‍ചിറ സ്വദേശികളായ ജോയ് (52), ഷിബു (42), ജോയ്(40) ഉള്‍പ്പെടെ നാല് പേര്‍ക്കാണ് അക്രമികളുടെ വേട്ടേറ്റത്. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രണ്ടുദിവസം മുമ്പ് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ മുണ്ടന്‍ചിറയില്‍ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഏറ്റുമുട്ടിയിരുന്നു. ഈ സംഭവത്തില്‍ കേസെടുക്കുകയും ചെയ്തു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് സാക്ഷി പറഞ്ഞതിന് ഗുണ്ടാസംഘത്തിലെ ഒരാളെ എതിര്‍ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. അതിന്റെ വൈരാഗ്യമാണ് കഴിഞ്ഞ ദിവസം രാത്രി അഞ്ച് പേരടങ്ങുന്ന സംഘം ഒരു സ്ത്രീയടക്കം നാലുപേരെ വെട്ടി പരിക്കേല്‍പ്പിച്ചത്. ഒളിവില്‍ പോയ പ്രതികളെ കഠിനംകുളം പോലീസ് പിടികൂടുകയായിരുന്നു. ഒരു പ്രതി ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നും കഠിനംകുളം ഇന്‍സ്പെക്ടര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....