മന്ത്രവാദിനിയുടെ ഉപദേശപ്രകാരം 14 വയസ്സുകാരി മകളെ കൊന്ന പിതാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : മന്ത്രവാദിനിയുടെ ഉപദേശ പ്രകാരം 14 വയസ്സുകാരി മകളെ കൊന്ന പിതാവ് അറസ്റ്റില്‍. പെട്ടെന്ന് സമ്പന്നനാകാന്‍ മന്ത്രവാദിനി പറഞ്ഞതനുസരിച്ച്‌ സ്വന്തം മകളെ കഴുത്തു ഞെരിച്ച്‌ ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു. കുട്ടി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്നും കുടുംബം ആരോപിച്ചു. എന്നാല്‍ ലൈംഗിക പീഡനം നടന്നിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പിതാവ് പനീര്‍സെല്‍വം അറസ്റ്റിലാകുന്നത്.

തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിലാണ് അതിക്രൂരമായ കൊലപാതകം അരങ്ങേറിയത്. 14 വയസ്സുകാരിയെ കഴിഞ്ഞ മാസം 18 നാണ് വീടിനു സമീപത്തെ യൂകാലിപ്‌സ് തോട്ടത്തില്‍ കഴുത്തില്‍ മുറിവുകളോടെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ പെണ്‍കുട്ടിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സയ്ക്കിടെ കുട്ടി മരണപ്പെട്ടു.

അടുത്ത ബന്ധുവായ രവിയെന്നയാളുടെ സഹായത്തോടെയാണു ഇയാള്‍ കൊല നടത്തിയത്. ഇയാളും അറസ്റ്റിലായി. രവിക്കു പ്രദേശത്തെ മന്ത്രിവാദിനിയുമായി അടുത്ത ബന്ധമുണ്ട്. മന്ത്രവാദിനിയുടെ വീട്ടില്‍ ഇയാള്‍ ഇടയ്ക്കിടെ പോകാറുണ്ട്. പെട്ടെന്നു പണക്കാരനാകാനും കുടുംബത്തില്‍ ഐശ്വര്യമുണ്ടാകാനും മകളെ ബലി നല്‍കണമെന്നു മന്ത്രിവാദിനി നിര്‍ദേശിക്കുകയായിരുന്നുവെന്ന് പനീര്‍സെല്‍വം പോലീസിനോടു പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് രവിയുടെ സഹായത്തോടെ മകളെ കൊലപ്പെടുത്തിയതെന്ന് പനീര്‍ സെല്‍വം പറഞ്ഞു. മകളെ കഴുത്തു ഞെരിച്ചു മൃത പ്രായയാക്കി യൂക്കാലിപ്‌സ് തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ഒളിവിയില്‍ പോയ മന്ത്രിവാദിനിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...