ഷെ​യ്ഖ് ഹസീന ഇന്ത്യയിൽ തന്നെയുണ്ടെന്ന് കേന്ദ്ര സർക്കാർ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ആ​ഭ്യ​ന്ത​ര ക​ലാ​പ​ത്തെ തു​ട​ർ​ന്ന് രാ​ജ്യ​ത്ത് അ​ഭ​യം തേ​ടി​യ ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെയ്ഖ് ഹ​സീ​ന ഇ​ന്ത്യ​യി​ല്‍ ത​ന്നെ​യു​ണ്ടെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. പാ​ര്‍​ല​മെ​ന്‍റി​ല്‍ ചേർന്ന സ​ര്‍​വ​ക​ക്ഷി യോഗ​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ബം​ഗ്ലാ​ദേ​ശി​ലെ സ്ഥി​തിഗതികൾ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും കേന്ദ്രം വ്യ​ക്ത​മാ​ക്കി. കഴിഞ്ഞദിവസം ബംഗ്ലാദേശിൽനിന്ന് അവരുമായി പറന്നുയർന്ന് ഇന്ത്യയിലെത്തിയ വിമാനം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് ഗാ​സി​യാ​ബാ​ദി​ലെ ഹി​ന്‍​ഡ​ന്‍ എ​യ​ര്‍ ഫോ​ഴ്‌​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് പു​റ​പ്പെട്ടുവെന്ന ത​ര​ത്തി​ല്‍ റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാലയം തള്ളി.

വ​ള​രെ പെ​ട്ടെ​ന്നാ​ണ് ഹ​സീ​ന രാ​ജ്യ​ത്തേ​ക്ക് വ​രു​ന്നെ​ന്ന അ​റി​യി​പ്പ് കി​ട്ടി​യ​തെ​ന്ന് വിദേശകാര്യ മ​ന്ത്രി എസ്.ജയശങ്കർ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ഇ​ന്ത്യ വ​ഴി മ​റ്റൊ​രു രാ​ജ്യ​ത്തേ​ക്ക് പോ​കാ​ന്‍ ഹ​സീ​ന തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഹ​സീ​ന ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ടു​ക്കു​ന്ന തീ​രു​മാ​നം എ​ന്താ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍ ഉ​റ്റു​നോ​ക്കു​ക​യാ​ണ്. അ​ത് തീ​രു​മാ​നി​ക്കാ​നു​ള്ള സ​മ​യം അ​വ​ർ​ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ക​യാ​ണ്. ബം​ഗ്ലാ​ദേ​ശി​ലെ സേനയുമായി ബന്ധപ്പെട്ടുവരികയാണെന്നും മ​ന്ത്രി അ​റി​യി​ച്ചു. ക​ലാ​പം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് പ്ര​ധാ​ന​മന്ത്രിപ​ദം രാ​ജി​വെ​ച്ച് ഹ​സീ​ന രാ​ജ്യം​വി​ട്ട​ത്. അ​ഭ​യം ന​ൽ​കു​ന്ന കാ​ര്യ​ത്തി​ല്‍ യു​കെ​യു​ടെ തീ​രു​മാ​നം വൈകിയതോ​ടെ തി​ങ്ക​ളാ​ഴ്ച ഇ​ന്ത്യ​യി​ല്‍ ത​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ താ​മ​സി​ക്കു​ന്ന ഗ​സ്റ്റ് ഹൗസിലാ​ണ് ഹ​സീ​നക്ക് ഇ​ന്ത്യ അ​ഭ​യം ഒ​രു​ക്കി​യ​ത്. ഇ​വ​ര്‍​ക്ക് ക​ന​ത്ത സു​ര​ക്ഷ​യും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...