ഷെയ്ഖ് ഹസീനയുടെ വിസ കാലാവധി നീട്ടി ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഇന്ത്യയില്‍ തങ്ങുന്ന മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസ കാലാവധി നീട്ടിയതായി റിപ്പോര്‍ട്ട്. ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദം ശക്തമായ സാഹചര്യത്തിലാണ് വിസ കാലാവധി നീട്ടിയിരിക്കുന്നത്. വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് ഓഗസ്റ്റ് 5ന് ധാക്കയില്‍ നിന്ന് പലായനം ചെയ്ത ഷെയ്ഖ് ഹസീനയ്ക്ക് അഭയം നല്‍കിയെന്ന അവകാശ വാദത്തെ ഇന്ത്യ നിരാകരിച്ചു. അഭയം നല്‍കുന്നതിന് ഇന്ത്യയില്‍ നിയമങ്ങള്‍ ഇല്ലെന്നും അവരുടെ വിസ കാലാവധി നീട്ടി നല്‍കിയതിനെ അഭയം നല്‍കുന്നതിനുള്ള നീക്കമായി വ്യാഖ്യാനിക്കരുതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

വിസ കാലാവധി നീട്ടിയത് സാങ്കേതികം മാത്രമാണ്. ഡല്‍ഹിയില്‍ കര്‍ശന സുരക്ഷയിലാണ് കഴിയുന്നതെന്നും വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 23ന് ഹസീനയെ കൈമാറണമെന്നാണ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. 2024ലെ പ്രതിഷേധത്തിനിടെ 500 ലധികം പേരുടെ മരണത്തിനിടയാക്കിയ അക്രമ സംഭവങ്ങളില്‍ ഷെയ്ഖ് ഹസീനയ്ക്ക് പങ്കുണ്ടെന്നാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. ഇത് രണ്ടാം തവണയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്. ഫെബ്രുവരി 12നകം അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നാണ് ധാക്ക കോടതിയുടെ ഉത്തരവ്. ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയുടെ പതനത്തിലേയ്ക്ക് നയിച്ച സംഘര്‍ഷത്തില്‍ 500 ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ രാജിവെച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...