അബുദാബി : നവംബര്‍ മൂന്നിന് രാജ്യത്താകമാനം പതാകദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. നവംബര്‍ മൂന്ന് വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക് യുഎഇയില്‍ പതാകകള്‍ ഉയര്‍ത്തും. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് വിവരം അറിയിച്ചത്. യുഎഇ ദേശീയ ദിനാചരണത്തോട് അനുബന്ധിച്ചാണ് പതാകകള്‍ ഉയര്‍ത്തി ആഘോഷിക്കുന്നത്. സ്‌കൂള്‍, ഓഫീസ്, പാര്‍ക്കുകള്‍, മറ്റു സ്ഥലങ്ങളിലും പതാക ഉയര്‍ത്തും. രാജ്യത്തെ എല്ലാ ജനങ്ങളും പങ്കെടുക്കണമെന്ന് ഭരണാധികാരി അഭ്യർത്ഥിച്ചു. പതാക ഉയര്‍ത്തി രാജ്യത്തിന്റെ ഐക്യവും നേട്ടങ്ങളും ആഘോഷിക്കുന്നതിനുള്ള ദിവസമാണ് പതാകദിനമെന്ന് അദ്ദേഹം പറഞ്ഞു. 11ആം വര്‍ഷമാണ് രാജ്യം പതാകദിനം ആചരിക്കുന്നത്. 2013 നവംബര്‍ മൂന്നിന് ആദ്യമായി ആചരിച്ച പതാകദിനം രാജ്യം എല്ലാ വര്‍ഷവും ആഘോഷിക്കുന്നുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























