റോഡരികിൽ അവശനായി കിടന്ന ആൾക്ക് മഹാത്മയിൽ അഭയം

For full experience, Download our mobile application:
Get it on Google Play

അടൂർ : ദിവസങ്ങളായി റോഡരികിൽ അവശനായി കിടന്ന ആൾക്ക് മഹാത്മയിൽ അഭയം. അടൂർ ഹെഡ് പോസ്റ്റോഫീസിന് സമീപമാണ് ഇദ്ദേഹത്തെ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊതുപ്രവർത്തകരായ എസ്.ശ്രീകുമാർ, ജോർജ്ജ് മുരിക്കൻ എന്നിവരുടെ നേതൃത്വത്തിൽ അടൂർ ഗവ.ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുക്കളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ അടൂർ പോലീസിൻ്റെയും ആശുപത്രി അധികൃതരുടേയും അഭ്യർത്ഥനയെ തുടർന്നാണ് മഹാത്മ ജന സേവന കേന്ദ്രം ഇദ്ദേഹത്തെ ഏറ്റെടുത്തത്.

ആശുപത്രി അധികൃതരുടെ സാന്നിദ്ധ്യത്തിൽ മഹാത്മ ജന സേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രിഷീൽഡ എന്നിവർ ചേർന്നാണ് ഏറ്റെടുത്തത്. ജോയി ജോസഫ് എന്നാണ് ഇദ്ദേഹം പേരു പറയുന്നത് എന്ന് മഹാത്മ അധികൃതർ പറയുന്നു. വയസ്സ് പറയുന്നതിൽ അവ്യക്തതയുണ്ട്. കുമ്പഴ വടക്കാണ് വീടെന്നും ടെലിഫോൺ എക്സേഞ്ചിൽ താൽക്കാലിക ജോലിക്കാരനായിരുന്നു എന്നും പറയുന്നു. കൂടാതെ അമ്മ തൻ്റെ വളരെ ചെറുപ്പത്തിലെ മരിച്ചുവെന്നും അച്ഛനും മൂന്ന് സഹോദരങ്ങളും ഉണ്ടെന്നും ജോയി പറയുന്നുണ്ട്. ആറു മാസം മുമ്പാണ് വീട് വിട്ടത്. അപകടത്തിൽ ഇടതു കൈയ്യുടെ കുഴ ഒടിഞ്ഞ് ചികിത്സ തേടിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...