ഷിബിലിയെ കൊലപ്പെടുത്തിയ കേസ് ; പ്രതിയെ കുടുക്കിയത് പെണ്‍സുഹൃത്തിന് അയച്ച സന്ദേശം വഴി, ഒടുവിൽ വലവിരിച്ച് പിടികൂടി പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബീമാപള്ളി സ്വദേശി ഷിബിലിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി മുട്ടത്തറ സ്വദേശി മുഹമ്മദ് ഇനാദിനെ കുടുക്കിയത് പെണ്‍സുഹൃത്തിന് അയച്ച സന്ദേശം. ഷിബിലിയെ കൊലപ്പെടുത്തിയതിന് ശേഷം നാല് ദിവസമായി ഇനാദ് ഒളിവില്‍ കഴിയുകയായിരുന്നു. പ്രതിക്കായി തെരച്ചില്‍ നടത്തിയ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ട്രേസ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ േേഫാണ്‍ ഓഫ് ആയതിനാല്‍ ഈ ശ്രമം വിജയിച്ചിരുന്നില്ല.ഇടയ്ക്ക് ഫോണ്‍ ഓണാക്കിയതായി സിഗ്നല്‍ ലഭിച്ചത് കേസിലെ പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായി. കൈയിലെ പണം തീര്‍ന്നതോടെ പെണ്‍സുഹൃത്തില്‍ നിന്ന് പണം ശേഖരിക്കാനാണ് ഇയാള്‍ ഫോണ്‍ ഓണാക്കി വാട്‌സാപ്പില്‍ സന്ദേശം അയച്ചത്.

ഇതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കി. വാട്‌സാപ്പില്‍ സ്ഥിരം സന്ദേശം അയക്കുന്നുണ്ടെന്ന് മനസ്സിലായത് നിരീക്ഷണത്തിലൂടെയാണ്. പണം വാങ്ങാനായി രാത്രി കാമുകിയുടെ വീട്ടിലെത്തിയപ്പോഴാണ് പ്രതിയെ പൊലീസ് പിടികൂടിയത്.ലഹരിസംഘത്തിന്റെ സംരക്ഷണത്തിലാണ് പല സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത്. ഇനാദിന്റെ അനുജനും കേസിലെ ഒന്നാം പ്രതിയുമായ മുട്ടത്തറ ബീമാപള്ളി കുന്നു വിളാകംപുരയിടത്തില്‍ ഇനാസിനെ തിരുനെല്‍വേലിയില്‍ നിന്നും, ഇവരുടെ സുഹൃത്തും മൂന്നാം പ്രതിയുമായ സഹീര്‍ഖാനെ ബീമാപള്ളിയിലെ വീട്ടില്‍ നിന്നും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...