പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സർക്കാർ നടപടിയിൽ പ്രതികരിച്ച് ഷിബു ബേബി ജോണ്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സർക്കാർ നടപടിയിൽ പ്രതികരിച്ച് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. സിപിഐ പറയുന്നതല്ല, അമിത് ഷാ പറയുന്നതാണ് പിണറായി വിജയൻ കേൾക്കുന്നതെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. ബിനോയ് വിശ്വത്തിന്റെ നിലപാടില്ലായ്മ സിപിഐയ്ക്ക് ചരമഗീതം രചിക്കുന്നുവെന്നും ഇതുപോലെ നിലപാടില്ലാത്ത ഒരു സർക്കാർ കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തലയിൽ മുണ്ടിട്ട് പോയി കരാറിൽ ഒപ്പുവച്ചു. 200 കോടി രൂപ പ്രതിവർഷം കൊടുക്കുന്നതിനു വേണ്ടിയാണ് ഈ നാടകം അരങ്ങേറിയത്. പിഎം ശ്രീ ആകാം എൻഇപി വേണ്ട എന്നാണ് എം.എ ബേബി പറഞ്ഞത്. ബിനോയ് വിശ്വം അറിയാതെ ആട്ടം കാണുകയാണ്. സഹതപിക്കാൻ മാത്രമേ തനിക്ക് സാധിക്കുന്നുള്ളൂവെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി. ബിജെപിയ്ക്ക് കോൺഗ്രസിനെ മാറ്റണം. പിണറായിക്ക് എങ്ങനെയും അധികാരത്തിൽ കടിച്ചു തൂങ്ങണം. ബിജെപി സിപിഎം രഹസ്യ ഡീൽ അല്ല പരസ്യമാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...