കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് വിജയസാധ്യതയില്ലെന്ന് വിലയിരുത്തൽ : കൊള്ളപ്പലിശക്കാരൻ എന്ന ലേബൽ വിനയാകും

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : വരുന്ന തെരഞ്ഞെടുപ്പിൽ കോതമംഗലം സീറ്റിനെ ചുറ്റിപ്പറ്റി യുഡിഎഫിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്ന ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ തുടർച്ചയായ പരാജയം യുഡിഎഫ് നേതാക്കളിലും പ്രവർത്തകരിലും കടുത്ത നിരാശയാണ് ഉണ്ടാക്കിയിട്ടുള്ളത്. യു.ഡി.എഫിന്റെ കോട്ട എന്നറിയപ്പെട്ടിരുന്ന കോതമംഗലത്ത് തുടർച്ചയായി രണ്ട് തവണയും വിജയിച്ചത് സിപിഎമ്മിന്റെ ആന്റണി ജോൺ ആണ്. 2016 ൽ ടി.യു കുരുവിളയെയും 2021 ൽ ഷിബു തെക്കുംപുറത്തിനെയുമാണ് ആന്റണി ജോൺ പരാജയപ്പെടുത്തിയത്.

ഇത്തവണയും ആന്റണി ജോൺ തന്നെയാകും എൽ.ഡി.എഫ് സ്ഥാനാർത്ഥി എന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം യുഡിഎഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് നേതാവ് ഷിബു തെക്കുംപുറം തന്നെയെത്താനാണ് സാധ്യത. ഇതോടെ കോതമംഗലം സീറ്റ് യുഡിഎഫിന് ബാലികേറാമലയാകും എന്ന ഭീതിയിലാണ് നേതാക്കളും പ്രവർത്തകരും. ഇതോടെ സീറ്റ് ഏറ്റെടുക്കണമെന്ന വികാരം കോൺഗ്രസിൽ ശക്തമാണ്. ഷിബു തെക്കുംപുറത്തിനെതിരെ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ശക്തമായ വികാരം നിലനിൽക്കുന്നുണ്ട്. 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പലയിടത്തും കോൺഗ്രസ് സ്ഥാനാർത്ഥികളെ ഷിബു നേതൃത്വം നൽകുന്ന ‘എന്റെ നാട് ‘ സൊസൈറ്റിയുടെ പ്രവർത്തകരെ ഉപയോഗിച്ച് തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണമുണ്ട്. കോതമംഗലത്ത് കോൺഗ്രസിനെ ഹൈജാക്ക് ചെയ്യാൻ ഷിബു ശ്രമിക്കുന്നതായി വ്യാപക ആക്ഷേപമുണ്ട്.

2021 ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഉയർത്തിക്കൊണ്ടു വന്ന കൊള്ളപ്പലിശക്കാരൻ എന്ന ലേബൽ മാറ്റിയെടുക്കാൻ സാധിക്കാത്തതും ഷിബുവിന് വലിയ തിരിച്ചടിയാകും. ഷിബു തെക്കുംപുറം നേതൃത്വം നൽകുന്ന കെ.എൽ.എം എന്ന സ്വകാര്യ ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ടാണ് ഇടതുപക്ഷം ആരോപണങ്ങൾ ഉയർത്തിക്കൊണ്ടുവന്നത്. ഒരു വശത്ത് തല്ലലും മറുവശത്ത് തലോടലും അതാണ് കെഎൽഎമ്മും എന്റെ നാട് എന്ന പ്രസ്ഥാനവുമെന്ന് ഇടതുപക്ഷം ആരോപിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു

0
കാസർകോട്: യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അഖിൽ...

ശ്രീനഗറിലെ അതിസുരക്ഷാ സെൻട്രൽ ജയിലിൽ നിന്ന് പോക്‌സോ കേസ് പ്രതികൾ ചാടിപ്പോയി

0
ശ്രീനഗർ: ശ്രീനഗറിലെ അതിസുരക്ഷാ സെൻട്രൽ ജയിലിൽ നിന്ന് പോക്‌സോ (POCSO) കേസ്...

കേന്ദ്ര സർക്കാരിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ഡൽഹി: കേന്ദ്ര സർക്കാരിനെതിരെ സമരം കടുപ്പിക്കാൻ സിജെപി. ജന്തർമന്തർ സമരത്തിൽ സർക്കാർ...

എ.എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയത് നീചമായ പ്രതികരണമാണെന്ന് കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയത് നീചമായ പ്രതികരണമാണെന്ന് സിപിഎം കണ്ണൂർ...