വൻ സാമ്പത്തിക തട്ടിപ്പിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഖത്തർ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ദോഹ: വിശ്വാസ്യതയുള്ള ഡിജിറ്റൽ സേവനങ്ങൾ ഉറപ്പാക്കുന്ന ഖത്തറിലെ നാഷണൽ ഓതന്റിക്കേഷൻ സംവിധാനമായ ‘തൗതീഖിന്റെ’ (Tawtheeq) പേരിൽ നടക്കുന്ന വൻ സാമ്പത്തിക തട്ടിപ്പിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഖത്തർ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (എം.സി.ഐ.ടി). മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരവും സുപ്രധാന ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചത്. ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് രേഖകളും കൈക്കലാക്കാൻ ലക്ഷ്യമിട്ട് തൗതീഖിന്റെ ലോഗോയും പേരും ദുരുപയോഗം ചെയ്ത് നിർമ്മിച്ച വ്യാജ വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ പേജുകളും സജീവമാണെന്ന് മന്ത്രാലയം കണ്ടെത്തി.

ഔദ്യോഗിക അറിയിപ്പുകൾ എന്ന വ്യാജേന അയക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ ഉപഭോക്താക്കളുടെ പാസ്‌വേഡുകളും ക്രെഡിറ്റ് കാർഡ് വിവരങ്ങളും തട്ടിപ്പുകാർ ചോർത്തുന്ന രീതിയാണ് നിലവിലുള്ളത്. ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. തൗതീഖ് സേവനങ്ങൾക്കായി www.nas.gov.qa എന്ന ഔദ്യോഗിക വെബ്സൈറ്റ് മാത്രമേ ഉപയോഗിക്കാവൂ എന്ന് മന്ത്രാലയം വ്യക്തമാക്കി. അപരിചിതമായ നമ്പറുകളിൽ നിന്ന് വരുന്ന ഫോൺ കോളുകൾക്കോ സന്ദേശങ്ങൾക്കോ തൗതീഖ് അക്കൗണ്ട് വിവരങ്ങൾ നൽകരുത്. സർക്കാർ ഏജൻസികൾ ഒരിക്കലും ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങളോ ഒ.ടി.പിയോ ഫോണിലൂടെ ആവശ്യപ്പെടില്ലെന്ന് മന്ത്രാലയം അറിയിപ്പിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസിൽ ഭര്‍ത്താവ് പിടിയിൽ

0
കൊല്ലം: കൊട്ടിയത്ത് ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസിൽ...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...