കേന്ദ്ര ബജറ്റിൽ ഏറ്റവും കൂടുതൽ തുക വിലയിരുത്തിയത് പ്രതിരോധ മേഖലക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കേന്ദ്ര ബജറ്റിൽ ഏറ്റവും കൂടുതൽ തുക വിലയിരുത്തിയത് പ്രതിരോധ മേഖലക്ക്. ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ, ഇന്ത്യയുടെ സൈന്യത്തിന്റെ ആധുനികവൽക്കരണത്തിനായി 2.19 ലക്ഷം കോടി രൂപയാണ് നീക്കിവെച്ചത്. 21.84 ശതമാനമാണ് സൈന്യത്തെ ആധുനികവത്കരിക്കാൻ അനുവദിച്ച തുകയുടെ വർധനവ്. മുൻ വർഷത്തിൽ പ്രതിരോധ മന്ത്രാലയത്തിന്റെ മൂലധന വിഹിതം 1.8 ലക്ഷം കോടി രൂപയായിരുന്നു. വിമാനങ്ങൾക്കും എയ്‌റോ എഞ്ചിനുകൾക്കുമായി 63,733 കോടി രൂപ കാപെക്‌സ് വിഹിതത്തിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ, പ്രതിരോധ സേവനങ്ങ ൾക്കുള്ള ബജറ്റ് വിഹിതം 17.24 ശതമാനം വർധിപ്പിച്ചു. പെൻഷനുകൾക്കുള്ള വിഹിതം 6.53 ശതമാനം വർദ്ധിപ്പിച്ച് 1.71 ലക്ഷം കോടി രൂപയായി. മൊത്തത്തിൽ, ഈ വർഷത്തെ പ്രതിരോധ ബജറ്റ് 7.85 ലക്ഷം കോടി രൂപയായി വർദ്ധിപ്പിച്ചു.

മുൻ വർഷത്തിൽ മൊത്തം ജിഡിപിയുടെ എട്ട് ശതമാനമായിരുന്നു പ്രതിരോധ മേഖലക്കെങ്കിൽ ഇത്തവണ 11 ശതമാനമായി വർധിപ്പിച്ചു. ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തെ തുടർന്നുള്ള ബജറ്റിൽ രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്താനുള്ള നമ്മുടെ ദൃഢനിശ്ചയത്തെയും സുരക്ഷ, വികസനം, സ്വാശ്രയത്വം എന്നിവ തമ്മിലുള്ള സന്തുലിതാവസ്ഥ ഈ ബജറ്റ് ശക്തിപ്പെടുത്തുന്നുവെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണം : ജില്ല കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണമെന്ന് ജില്ല കളക്ടര്‍ എ...

മന്ത്രി ഷിബു ബേബി ജോണ്‍ നാളെ (ജൂണ്‍ 25) റാന്നിയില്‍

0
പത്തനംതിട്ട : ജില്ലയിലെ വന്യജീവി - മനുഷ്യ സംഘര്‍ഷം മനസിലാക്കുന്നതിനും ദുരിന്ത...

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം : കര്‍മ്മ 2.0 പദ്ധതിക്ക് ജില്ലയില്‍ തുടക്കം

0
പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി...

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...