സംസ്ഥാനത്ത് ഈ മാസം മാത്രം ഷിഗെല്ല സ്ഥിരീകരിച്ചത് 150 പേർക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം മാത്രം ഷിഗെല്ല സ്ഥിരീകരിച്ചത് 150 പേർക്ക്. 17 പേർക്കാണ് രോഗ ബാധ സംശയിക്കുന്നത്. ഇതുവരെ റിപ്പോർട്ട് ചെയ്ത ഏഴ് മരണങ്ങളിൽ ആറും ജൂൺ മാസത്തിലാണ്. രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുകയാണ്. ജൂൺ 1 മുതൽ 21 വരെയുള്ള ദിവസങ്ങളിലായി സംസ്ഥാനത്ത് ഷിഗെല്ല രോഗം ബാധിച്ചത് 150 പേർക്കാണ്. ഇതോടെ ഈ വർഷം രോഗം ബാധിച്ചവരുടെ എണ്ണം 226 ആയി. നിലവിൽ കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളിലാണ് ഷിഗെല്ല ഔട്ട് ബ്രേക്ക് ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ ഇന്നലെയും കോഴിക്കോട് ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്.

സംസ്ഥാനത്ത് ആകെ ഷിഗെല്ല ബാധിച്ച് ഈ വർഷം റിപ്പോർട്ട് ചെയ്തത് ഏഴ് മരണമാണെങ്കിൽ അതിൽ ആറും ഈ മാസം ആണെന്നത്, സ്ഥിതി എത്രമാത്രം ഗൌരവമുള്ളതാണെന്നതിന്‍റെ ഉത്തമ ഉദാഹരണമാണ്. മറ്റ് വകുപ്പുകളുടെ കൂടെ പിന്തുണയോടെ ആരോഗ്യവകുപ്പിന്‍റെ ഭാഗത്ത് നിന്ന് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും പൂർണമായും ആശങ്കയകറ്റാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പലയിടങ്ങളിലും രോഗബാധ റിപ്പോർട്ട് ചെയ്യുന്നത് വിവിധയിടങ്ങളിലായിട്ടാണ്. ഇത് രോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ പ്രയാസമുണ്ടാക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...