Thursday, March 27, 2025 10:13 am

കോഴിക്കോട് ഷി​ഗല്ല രോഗം പടരുന്നു ; രോഗികളുടെ എണ്ണം 50 കടന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് ഷി​ഗല്ല രോ​ഗലക്ഷണം റിപ്പോർട്ട് ചെയ്തവരുടെ എണ്ണം അൻപത് കടന്നു. ഇതേ തുടർന്ന് അതീവ ജാ​ഗ്രതാ നിർദേശവുമായി ആരോ​ഗ്യവകുപ്പ് രം​ഗത്തെത്തി. വീടുകൾ കയറിയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. രോ​ഗം പടർന്നുപിടിക്കാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.

കോഴിക്കോട് കോട്ടാംപറമ്പില്‍ പതിനൊന്ന് വയസുള്ള കുട്ടി ഷി​ഗല്ല ബാധിച്ച് മരിച്ചിരുന്നു. ഇതിന് പിന്നാലെ പ്രദേശത്തെ 120 കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി. കടലുണ്ടി, ഫറോക്ക്, പെരുവയല്‍, വാഴൂര്‍ പ്രദേശങ്ങളിലും ഷി​ഗല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളിൽ ഒരാഴ്ച തുടര്‍ച്ചയായി ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. ശനിയാഴ്ച കോട്ടാംപറമ്പില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ഷി​ഗല്ല സ്ഥിരീകരിച്ചത്. തുടക്കത്തിൽ അഞ്ച് പേർക്കായിരുന്നു രോഗലക്ഷണം. പിന്നീട് കൂടുതൽ പേർക്ക് രോ​ഗലക്ഷണം കണ്ടെത്തുകയായിരുന്നു. മനുഷ്യ വിസര്‍ജ്ജ്യത്തില്‍ നിന്നാണ് രോഗവാഹകരായ ബാക്ടീരിയ വെള്ളത്തിൽ കലരുന്നത്. മുതിര്‍ന്നവരേക്കാള്‍ കുട്ടികളെയാണ് രോഗം ഗുരുതരമായി ബാധിക്കുന്നത്. രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെ വളരെ വേഗം ഷി​ഗല്ല പടരും. വയറിളക്കം, പനി, വയറുവേദന, അടിക്കടി മലശോധനയ്ക്ക് തോന്നുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എല്ലാ ഷി​ഗല്ല രോ​ഗികൾക്കും രോ​ഗലക്ഷങ്ങൾ കാണണമെന്നില്ല. ഷി​ഗല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും രോ​ഗലക്ഷണങ്ങൾ കണ്ട് തുടങ്ങുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുടിയൂർക്കോണം ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ ലഹരിവിമുക്ത സെമിനാർ നടത്തി

0
മുടിയൂർക്കോണം : മുടിയൂർക്കോണം ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ ലഹരിവിമുക്ത...

ആശ്രിത നിയമനത്തിന്‍റെ മാനദണ്ഡങ്ങൾ പുതുക്കിയതില്‍ വിയോജിപ്പുമായി ജോയിന്‍റ് കൗൺസിൽ

0
തിരുവനന്തപുരം : ആശ്രിത നിയമനത്തിന്‍റെ മാനദണ്ഡങ്ങൾ പുതുക്കിയതില്‍ വിയോജിപ്പുമായി ജോയിന്‍റ് കൗൺസിൽ....

ഹ​മാ​സ് ബ​ന്ദി​ക​ളെ വിട്ടയച്ചില്ലെങ്കിൽ ഗാസ്സയുടെ ഒരുഭാഗം പിടിച്ചെടുക്കുമെന്ന്​ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി

0
നെതന്യാഹു: ഹ​മാ​സ് ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഗാ​സ്സ​യു​ടെ ഒ​രു ഭാ​ഗം പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് ഇ​സ്രാ​യേ​ൽ...

ആശാ വർക്കേഴ്സ് സമരത്തിന് പിന്തുണയുമായി പത്തനാപുരം മങ്കോട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ധര്‍ണ...

0
പത്തനാപുരം : ആശാ വർക്കേഴ്സ് സമരത്തിന് പിന്തുണയുമായി പത്തനാപുരം...