കൈപ്പട്ടൂർ സ്വദേശി ഷിജിൻ വര്‍ഗീസിന് വേൾഡ് ബുക്ക്‌ ഓഫ് റെക്കോർഡ്സ്‌ പുരസ്‌കാരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രമുഖ സാമൂഹിക പ്രവർത്തകനും ദേശിയ സംസ്ഥാന അവാർഡ് ജേതാവുമായ ഷിജിൻ വര്‍ഗീസിന് വേൾഡ് ബുക്ക്‌ ഓഫ് റെക്കോർഡ്സ്‌ പുരസ്‌കാരം. രാജ്യത്തെ മുൻനിര സന്നദ്ധ സംഘടനയായ നാഷണൽ ഇന്റഗ്രെറ്റഡ് ഫോറം ഫോർ ആര്‍ട്ടിസ്റ്റ് ആൻഡ് ആക്റ്റീവിസ്റ്റ് സംഘടനയുടെ ആഭിമുഖ്യത്തിൽ രാജ്യമൊട്ടാകെ നടത്തപ്പെട്ട രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത് ഷിജിന്റെ നേതൃത്വത്തിലായിരുന്നു. ഒറ്റ ദിവസം കൊണ്ട് രാജ്യമാകെ 1040000 യൂണിറ്റ് രക്തം സ്വീകരിക്കാൻ ഈ മെഗാ ക്യാമ്പിലൂടെ സാധിച്ചതിനാലാണ് വേൾഡ് ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം പിടിക്കാനായത്.

ഇന്ത്യയുടെ രാഷ്ട്രപതിയാണ് ഈ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വേൾഡ് ബുക്ക്‌ ഓഫ് റെക്കോർഡ് അവാർഡും ഇന്റർനാഷണൽ ലൈഫ് സേവർ അവാർഡും മെഡലും ഷിജിൻ വര്‍ഗീസിന്  സമ്മാനിച്ചു. നിഫാ ചെയർമാൻ പ്രിത്വിപാൽ സിംഗ് പണ്ണു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുമ്പും നിരവധി ദേശീയ – അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയട്ടുള്ള ഷിജിൻ വര്‍ഗീസ് പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...