പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ സ്വകാര്യ ബസ് ഡ്രൈവർ റിമാൻഡിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്താം ക്ലാസ്സ്‌ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയതിന് രജിസ്റ്റർ ചെയ്ത കേസിൽ സ്വകാര്യ ബസ് ഡ്രൈവറെ റിമാൻഡ് ചെയ്തു. വടശ്ശേരിക്കര പെരുനാട് മാടമൺ കോട്ടൂപ്പാറ തടത്തിൽ വീട്ടിൽ രാജന്റെ മകൻ ഷിബിൻ കെ ആർ (32) ആണ് മൂഴിയാർ പോലീസിന്റെ പിടിയിലായത്. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ് പ്രതി. സീതത്തോട് ആങ്ങമൂഴി സ്വദേശിനിയായ പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. മാതാവിന്റെ ഫോണിൽ നിന്ന് കുട്ടി ഇയാളെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നത്രെ. ഇത് ശ്രദ്ധയിൽപ്പെട്ടപ്പോൾ അമ്മ കാൾ റെക്കോർഡർ സംവിധാനം ഫോണിൽ ഏർപ്പെടുത്തുകയും കുട്ടിയെ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഷിബിൻ ഇന്നലെ(11.07.2022) വെളുപ്പിന് കുട്ടിയെ വശത്താക്കി കടത്തിക്കൊണ്ടുപോകുകയായിരുന്നു.

കൂട്ടി ഫോണിൽ ഏറ്റവും ഒടുവിൽ വിളിച്ച നമ്പറിലേക്ക് മാതാവ് വിളിച്ചപ്പോൾ മകൾ തന്റെയൊപ്പം സുരക്ഷിതയായി ഉണ്ടെന്നും ഇന്ന് രാവിലെ തിരികെയെത്തിക്കാമെന്നും പ്രതികരിച്ചു. കുട്ടിയെയും കൊണ്ട് ഇയാൾ ആലപ്പുഴയിലും തുടർന്ന് ചേർത്തല, ഏറ്റുമാനൂർ വഴി കോട്ടയത്തും എത്തി. പിന്നീട് മെഡിക്കൽ കോളേജ് ബസ് സ്റ്റാന്റിനടുത്തുള്ള ലോഡ്ജിൽ മുറിയെടുത്ത് തങ്ങി. സുഹൃത്തിൽ നിന്നും കടം വാങ്ങിയ 500 രൂപയുമായാണ് പ്രതി കടന്നത്.

ചേർത്തലയിൽ എത്തിയപ്പോൾ കുട്ടിയുടെ കമ്മൽ ജ്വല്ലറിയിൽ വിറ്റ് 3500 രൂപ വാങ്ങി. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസിന്റെ നിർദേശത്തെതുടർന്ന് മൂഴിയാർ പോലീസ് ഇരുവർക്കുമായി ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിപ്പിച്ചത് ഇവരെ ഉടനടി കണ്ടെത്താൻ സഹായിച്ചു. ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, പൊതുസ്ഥലങ്ങൾ എന്നിവടങ്ങളിൽ പ്രചരിപ്പിക്കുകയും പോലീസ് സ്റ്റേഷനുകളിലേക്ക് അടിയന്തിര സന്ദേശം എത്തിക്കുകയും പോലീസ് ഇൻസ്‌പെക്ടർ കെ എസ് ഗോപകുമാറിന്റെ നേതൃത്വത്തിൽ ഹോട്ടലുകൾ ലോഡ്ജുകൾ തുടങ്ങിയ ഇടങ്ങളിൽ പരിശോധന നടത്തുകയും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തതിനെതുടർന്ന് ഇരുവരെയും പെട്ടെന്ന് കണ്ടെത്താൻ കഴിഞ്ഞു.

ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ ഊർജ്ജിതമായ അന്വേഷണത്തേതുടർന്ന് ഇന്നലെ വൈകീട്ട് 4 മണിക്ക് കുട്ടിയെ ഇയാൾക്കൊപ്പം കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്കുശേഷം കൊഴഞ്ചേരി വൺ സ്റ്റോപ്പ്‌ സെന്ററിൽ പാർപ്പിച്ചു. പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകലിനും പോക്സോ നിയമപ്രകാരവും കേസെടുത്തതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ പോലീസ് ഇൻസ്‌പെക്ടറെക്കൂടാതെ എസ് ഐ കിരൺ വി എസ്, സി പി ഓമാരായ ലാൽ പി കെ, ബിനുലാൽ, ഷൈജു, ഷൈൻ, ഗിരീഷ് , അശ്വതി എന്നിവരാണ് ഉണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...